കെഎല്‍സിഎയുടെ ഏകീകൃത നിയമാവലി പ്രാബല്യത്തില്‍
Friday, March 27, 2015 1:19 AM IST
കൊച്ചി: കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് ഏകീകൃതമായ നിയമാവലി പ്രാബല്യത്തിലായി. 1972 മാര്‍ച്ച് 26ന് രൂപം കൊണ്ട കെഎല്‍സിഎ യൂണിറ്റ്, മേഖല, രൂപത, സംസ്ഥാനം എന്നീ തലങ്ങളിലാണു പ്രവര്‍ത്തിക്കുന്നത്. ഈ നാലു തലങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള നിയമാവലിയാണ് 44-ാം വാര്‍ഷികദിനമായ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നത്. കെഎല്‍സിഎ സംസ്ഥാന ജനറല്‍ കൌണ്‍സില്‍ രൂപം കൊടുത്ത നിയമാവലിക്കു ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി അംഗീകാരം നല്‍കിയിട്ടുണ്ട്.


യൂണിറ്റ്, മേഖലാ സമിതികളുടെ കാലാവധി രണ്ടു വര്‍ഷമായും രൂപതാ, സംസ്ഥാന സമിതികളുടെ കാലാവധി മൂന്നു വര്‍ഷമായും പുതിയ നിയമാവലിയില്‍ നിജപ്പെടുത്തിയിട്ടുണ്ട്.

പ്രധാനസ്ഥാനങ്ങളില്‍ തുടര്‍ച്ചയായ രണ്ടു തവണകളിലധികം ഭാരവാഹികളാകാന്‍ അനുവാദമില്ല. ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിക്കു വേണ്ടി ആര്‍ച്ച്ബിഷപ് ഡോ.സൂസപാക്യം നിയമാവലിയുടെ അംഗീകാരപത്രത്തില്‍ ഒപ്പുവച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.