സക്കറിയയ്ക്കു സി.വി. കുഞ്ഞുരാമന്‍ സാഹിത്യപുരസ്കാരം
Friday, March 27, 2015 1:19 AM IST
തിരുവനന്തപുരം: സി.വി. കുഞ്ഞുരാമന്‍ സാഹിത്യപുരസ്കാരം സക്കറിയയ്ക്കു നല്‍കാന്‍ തീരുമാനിച്ചു. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സമഗ്രസംഭാവന പരിഗണിച്ചാണു പുരസ്കാരം നല്‍കുന്നത്. 10,001 രൂപയും പ്രശസ്തി പത്രവും ആര്‍ട്ടിസ്റ് ബി.ഡി ദത്തന്‍ രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. സി.വി. കുഞ്ഞുരാമന്‍ ഫൌണ്േടഷന്റെ പന്ത്രണ്ടാമതു പുരസ്കാരമാണിത്. എന്‍ആര്‍എസ് ബാബു, എന്‍. മാധവന്‍കുട്ടി, സി. ഗൌരീദാസന്‍ നായര്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണു പുരസ്കാര ജേതാവിനെ തെരഞ്ഞെ ടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.