മാണി രാജിവയ്ക്കണമായിരുന്നെന്നു ടി.എസ്. ജോണ്‍
Saturday, March 28, 2015 12:14 AM IST
തിരുവല്ല: ബാര്‍ കോഴക്കേസില്‍ പ്രതിയായപ്പോള്‍ കെ.എം. മാണി മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടതായിരുന്നുവെന്നു കേരള കോണ്‍ഗ്രസ് -എം ഉന്നതാധികാര സമിതിയംഗവും മുന്‍ സ്പീക്കറുമായ ടി.എസ്. ജോണ്‍. തിരുവല്ലയില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.സി. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നു മാറ്റാനുള്ള തീരുമാനം പാര്‍ട്ടി ഭരണഘടനയ്ക്കു വിരുദ്ധമാണ്. ആരോപണ വിധേയരായ മന്ത്രിമാര്‍ രാജിവച്ചിരുന്ന പാരമ്പര്യമാണ് കേരള കോണ്‍ഗ്രസിന് ഉണ്ടായിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്വേഷണം നടത്തിയ പോലീസ് കെ.എം. മാണിയെ എഫ്ഐആറില്‍ ഉള്‍പ്പെടുത്തി. അപ്പോള്‍തന്നെ അദ്ദേഹം രാജിവയ്ക്കണമായിരുന്നു. പി.സി. ജോര്‍ജിനെ ഒറ്റപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ലെന്നും പാര്‍ട്ടി ആരുടെയും കുത്തകയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.