കൈവെട്ടു കേസ്: പ്രതിക്കു ജാമ്യം
Saturday, March 28, 2015 12:14 AM IST
കൊച്ചി: മൂവാറ്റുപുഴ കൈവെട്ടുകേസില്‍ അറസ്റിലായ 39-ാം പ്രതി മാളികംപീടിക കരിമ്പനക്കല്‍ സുബൈറിന് എറണാകുളം പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി പി. ശശിധരന്‍ ഉപാധികളോടെ ജാമ്യം അനുവദിച്ചു. അറസ്റ് ചെയ്ത് 100 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം നല്‍കിയിട്ടില്ലെന്നു വിലയിരുത്തിയാണു കോടതി ജാമ്യം നല്‍കിയത്. ഒരു ലക്ഷം രൂപയ്ക്കും തുല്യതുകയ്ക്കുള്ള രണ്ടാള്‍ ഉറപ്പിന്മേലുമാണു ജാമ്യം. എറണാകുളം ജില്ല വിട്ടുപോകരുത്, പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം, തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം തുടങ്ങിയ വ്യസ്ഥകളുമുണ്ട്. കോടതി ഏപ്രില്‍ ആറിനു വിധി പറയുന്ന കേസില്‍ സുബൈര്‍ ഉള്‍പ്പെട്ടിട്ടില്ല. ഈ പ്രതിയുടെ വിചാരണ പിന്നീടാണു നടക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.