കുഫോസിന്റെ സമുദ്രജല അലങ്കാര മത്സ്യകൃഷി
Saturday, March 28, 2015 12:18 AM IST
കൊച്ചി: പുതിയ മത്സ്യബന്ധന നയങ്ങളില്‍ പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധതിയുമായി കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്). കടലോര മേഖലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കു പ്രയോജനപ്പെടുന്ന രീതിയില്‍ സമുദ്രജല അലങ്കാരമത്സ്യ കൃഷി വികസിപ്പിക്കുന്നതാണു പദ്ധതി. കടലിനോടു ചേര്‍ന്നു കിടക്കുന്ന സര്‍വകലാശാലയുടെ പുതുവൈപ്പിലുള്ള ഫിഷറീസ് സ്റേഷനില്‍ സമുദ്രജല അലങ്കാരമത്സ്യ വിത്തുത്പാദന പരിശീലന കേന്ദ്രം സ്ഥാപിച്ചു കടലോരമേഖലയിലെ തൊഴില്‍ രഹിതരായവര്‍ക്കു ഉപജീവനമാര്‍ഗം നേടിക്കൊടുക്കുകയാണു പദ്ധതിയുടെ ലക്ഷ്യം.


പദ്ധതിയുടെ ഭാഗമായി, മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് ഉപജീവനമാര്‍ഗത്തിന് അവസരമൊരുക്കുന്ന പരിശീലന ശില്പശാല സര്‍വകലാശാലയുടെ പുതുവൈപ്പിലുള്ള ഫിഷറീസ് സ്റേഷനില്‍ ആരംഭിച്ചു. ഡോ.കെ. ദിനേശാണു പദ്ധതിയുടെ മുഖ്യഗവേഷകന്‍. ഡോ. എസ്. ശ്യാമ ഉപഗവേഷകയാണ്. കൊച്ചി റെയ്ഞ്ച് ഐജി എം.ആര്‍. അജിത്കുമാര്‍ ശില്പശാല ഉദ്ഘാടനംചെയ്തു. ഡോ. ബോബി ഇഗ്നേഷ്യസ്, ഡോ.എസ്. സുമംഗല, ഡോ.ആര്‍. നവ്യ, മാത്യു പുതുശേരി, എം.എം. വേണുഗോപാല്‍, ഡോ. കെ. ദിനേശ്, ഡോ. ബിന്ദി എസ്. കുമാര്‍ എന്നിവര്‍ ക്ളാസുകള്‍ നയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.