ക്ഷീരകര്‍ഷകര്‍ക്കു മില്‍മയുടെ വിഷുക്കൈനീട്ടം
Saturday, March 28, 2015 12:19 AM IST
കണ്ണൂര്‍: മലബാര്‍ മേഖല സഹകരണ ക്ഷീരോത്പാദക യൂണിയന്‍ ക്ഷീര കര്‍ഷകര്‍ക്കായി വേനല്‍ക്കാല പ്രോത്സാഹന പദ്ധതി പ്രഖ്യാപിച്ചു.

2015 ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ ക്ഷീരസംഘങ്ങളില്‍ പാല്‍ അളക്കുന്ന കര്‍ഷകര്‍ക്ക് ഓരോ ലിറ്റര്‍ പാലിനും രണ്ടു രൂപയും സംഘങ്ങള്‍ക്ക് 50 പൈസയും അംഗസംഘങ്ങള്‍ക്കു രണ്ടു രൂപ പ്രകാരവും ഓഹരിയായി നല്‍കും. നാണ്യവിളകളുടെ വിലത്തകര്‍ച്ചയില്‍ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ഇതേറെ സഹായകമാകും. മൂന്നു മാസത്തെ പ്രോത്സാഹനവില വിഷുക്കൈനീട്ടമായി ഏപ്രില്‍ ആദ്യം ക്ഷീരകര്‍ഷകര്‍ക്കു മില്‍മ സംഘങ്ങളില്‍നിന്നു ലഭിക്കും. കൂടാതെ ഈമാസം ക്ഷീരസംഘങ്ങളില്‍നിന്നു വില്‍ക്കുന്ന മില്‍മ കാലിത്തീറ്റയുടെ ഓരോ ചാക്കിലും 50 രൂപയുടെ ഡിസ്കൌണ്ട് കൂപ്പണും ലഭിക്കും. ഈ കൂപ്പണ്‍ ഉപയോഗിച്ച് മേയ് 31 വരെ സംഘങ്ങളില്‍നിന്ന് 50 രൂപ വിലക്കുറവില്‍ മില്‍മ കാലിത്തീറ്റ ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.