എംജി വാഴ്സിറ്റിയില്‍ ദ്വിദിന ദേശീയ സെമിനാറിനു തുടക്കം
എംജി വാഴ്സിറ്റിയില്‍ ദ്വിദിന ദേശീയ സെമിനാറിനു തുടക്കം
Saturday, March 28, 2015 12:20 AM IST
കോട്ടയം: എംജി യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടിന്റെ രജത ജൂബിലിയോടനുബന്ധിച്ചു സംഘടപ്പിച്ച ദ്വിദിന ദേശീയ സെമിനാര്‍ ജസ്റീസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.

ആഗോളവത്കരണത്തിന്റെ ഭാഗമായി കര്‍ഷകര്‍ നേരിടുന്ന പ്രശനങ്ങളെ കുറിച്ചും, അവരുടെ സംരക്ഷണത്തിനുതകുന്ന നിയമങ്ങളെ പറ്റിയും ഉളള സമഗ്രമായ പഠനം വേണമെന്നു രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. പ്രോ വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍, ഡോ. ഡേവിഡ് അംബ്രോസ്, ഡോ. ജോര്‍ജ് ജോസഫ്, അനന്തകൃഷ്ണന്‍. എ. കര്‍ത്താ, മനു ഹര്‍ഷകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.