സര്‍വീസ് ക്വോട്ട ദുഷ്കര ഗ്രാമസേവനത്തിനു മാത്രമാക്കിയതു റദ്ദാക്കി
Saturday, March 28, 2015 12:21 AM IST
കൊച്ചി: മെഡിക്കല്‍ പിജി കോഴ്സ് പ്രവേശനത്തിനുള്ള സര്‍വീസ് ക്വോട്ടയ്ക്കുള്ള അര്‍ഹത ചെന്നെത്താന്‍ ബുദ്ധിമുട്ടുള്ള ഗ്രാമങ്ങളിലെ ഏറെ ദുഷ്കരമായ സേവനത്തിനു മാത്രമാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

സര്‍വീസ് ക്വോട്ട പ്രവേശനവ്യവസ്ഥകളില്‍ സര്‍ക്കാര്‍ വരുത്തിയ മാറ്റത്തെ ചോദ്യംചെയ്തു കൊല്ലം പള്ളിത്തോട്ടം സ്വദേശി ഡോ.എ. അനീഷ് ജോസ് ഉള്‍പ്പെടെ ഒരുകൂട്ടം ഡോക്ടര്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണു ജസ്റീസ് പി.ആര്‍. രാമചന്ദ്രമേനോന്റെ ഉത്തരവ്. സര്‍ക്കാര്‍ ഉത്തരവ് പുനഃപരിശോധിച്ചു രണ്ടാഴ്ചയ്ക്കകം നടപടിയെടുക്കണം. അതിനു ശേഷം മെഡിക്കല്‍ പിജി കോഴ്സുകളിലേക്ക് സര്‍വീസ് ക്വോട്ടയില്‍നിന്നുള്ള പ്രവേശനം തുടരാം. ഗ്രാമീണ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കു പ്രവേശനപരീക്ഷയ്ക്ക് 30 ശതമാനം വരെ മാര്‍ക്കു നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഫെബ്രുവരി എട്ടിനു പരീക്ഷ നടത്തുകയും മാര്‍ച്ച് ആറിനു ഫലപ്രഖ്യാപനം നടത്തുകയും ചെയ്തു.


എന്നാല്‍, കഴിഞ്ഞ ജനുവരി 12ലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ദുഷ്കരമായ ഗ്രാമീണസേവനത്തിനു മാത്രമേ മാര്‍ക്കു നല്‍കൂ എന്നു മാര്‍ച്ച് 11ന് സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.