പൊട്ടിവീണ വൈദ്യുതലൈന്‍ കഴുത്തില്‍ ചുറ്റി; സ്കൂട്ടര്‍ യാത്രക്കാരായ അമ്മയും മകളും അദ്ഭുതകരമായി രക്ഷപ്പെട്ടു
പൊട്ടിവീണ വൈദ്യുതലൈന്‍ കഴുത്തില്‍ ചുറ്റി; സ്കൂട്ടര്‍ യാത്രക്കാരായ അമ്മയും മകളും അദ്ഭുതകരമായി രക്ഷപ്പെട്ടു
Tuesday, March 31, 2015 12:47 AM IST
തൊടുപുഴ: സ്കൂട്ടറില്‍ യാത്രചെയ്യവേ വൈദ്യുതലൈന്‍ പൊട്ടി വീണു കഴുത്തില്‍ ചുറ്റിയ അമ്മയും മകളും അഭ്ഭുതകരമായി രക്ഷപ്പെട്ടു.

ഇന്നലെ വൈകുന്നേരം നാലരയ്ക്കാണു സംഭവം. പഴുക്കാകുളം ഭാഗത്തു കൂടി വീട്ടിലേക്കു പോകുമ്പോഴാണ് അപകടമുണ്ടായത്. മുട്ടം ഗവ. സ്കൂളിലെ അധ്യാപികയും ലയണ്‍സ് ക്ളബ് റിജിയണല്‍ ചെയര്‍മാന്‍ റോയി ലൂക്കിന്റെ ഭാര്യയുമായ ബേബി മാത്യു, മകള്‍ അന്‍ജുമരിയ റോയി എന്നിവരുടെ തലയിലേയ്ക്കാണ് വൈദ്യുത ലൈന്‍ പൊട്ടിവീണത്.


പൊട്ടിവീണ കമ്പി ബേബിയുടെ കഴുത്തില്‍ ചുറ്റിയതിനെത്തുടര്‍ന്നു ഇരുവരും റോഡില്‍ തലയടിച്ചു വീണു. അതുവഴി വന്ന വാഹനയാത്രക്കാര്‍ ഉടന്‍ ഇരുവരെയും മുതലക്കോടം ആശുപത്രിയില്‍ എത്തിച്ചു. അമ്മയും മകളും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.