പുതിയ രീതിയില്‍ സ്കൂള്‍ സൊസൈറ്റി തെരഞ്ഞെടുപ്പ് നടത്തി
Tuesday, March 31, 2015 12:48 AM IST
അങ്കമാലി: സംസ്ഥാന സഹകരണ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഉത്തരവ് പ്രകാരം പുതിയ രീതിയിലുള്ള സ്കൂള്‍ സൊസൈറ്റി തെരഞ്ഞെടുപ്പ് സംസ്ഥാനത്ത് ആദ്യമായി അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂളില്‍ നടന്നു.

ഹെഡ്മിസ്ട്രസ് പ്രസിഡന്റായ അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂള്‍ സംഘം നമ്പര്‍ ഇ-409 ലെ തെരഞ്ഞെടുപ്പാണു നടന്നത്. കെ.ജെ. ഡെയ്സി, കെ.കെ. സാലി, കെ.കെ. മിനി, മരിയറ്റ മാത്യു, പി.ഡി. റെജീന എന്നിവര്‍ ഭരണസമിതിയിലേക്കു തെരഞ്ഞെ ടുക്കപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.