ആഴക്കടലില്‍ പോകുന്നവര്‍ക്ക് ജൂണ്‍ ഒന്നു മുതല്‍ പാസ്പോര്‍ട്ട് നിര്‍ബന്ധം
Tuesday, March 31, 2015 12:50 AM IST
തിരുവനന്തപുരം: ആഴക്കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ പാസ്പോര്‍ട്ട് കൈവശം വയ്ക്കുന്നത് നിര്‍ബന്ധമാക്കി കേന്ദ്രഗവണ്‍മെന്റ് വിജ്ഞാപനമിറക്കി. ജൂണ്‍ ഒന്നിനു പുതിയ നിബന്ധന പ്രാബല്യത്തില്‍ വരും.

1967ലെ നിയമമനുസരിച്ച് ഇന്ത്യ വിട്ടുപോകുന്നതിനു പാസ്പോര്‍ട്ട് നിര്‍ബന്ധമായിരുന്നു. എന്നാല്‍, 1968ല്‍ ഗസറ്റ് വിജ്ഞാപനത്തിലൂടെ മത്സ്യത്തൊഴിലാളികള്‍ക്ക് ഈ വ്യവസ്ഥയില്‍ ഇളവനുവദിച്ചിരുന്നു. തിരിച്ചറിയല്‍ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് നേരത്തേ സമുദ്രാതിര്‍ത്തി കടന്നുപോകാമായിരുന്നു.


പുതിയ നിയമമനുസരിച്ച് മത്സ്യത്തൊഴിലാളികള്‍ എത്രയും പെട്ടെന്നു പാസ്പോര്‍ട്ടിനായി അപേക്ഷിക്കണം. നാവിക ആവശ്യത്തിനായി അപേക്ഷിക്കുന്നവര്‍ക്ക് എത്രയും വേഗത്തില്‍ പാസ്പോര്‍ട്ട് അനുവദിക്കുന്നതിനാവശ്യമായ സൌകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ വിദേശകാര്യ മന്ത്രാലയം പാസ്പോര്‍ട്ട് വിതരണ കേന്ദ്രങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ുമുീൃ.ശിറശമ.ഴ്ീ.ശി എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 1800-180-1800 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.