സ്നേഹസ്മാരകങ്ങള്‍ പണിയുക
Tuesday, March 31, 2015 12:52 AM IST
തീര്‍ത്ഥാടനം / ഫാ. ജേക്കബ് കോയിപ്പള്ളി-44

ലോകാദ്ഭുതങ്ങളിലൊന്നായ താജ്മഹല്‍ സ്നേഹസ്മാരകത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. കല്ലിലും മണ്ണിലും വിരിഞ്ഞ സ്നേഹസ്മാരകങ്ങള്‍ക്കപ്പുറം ഹൃദയങ്ങളില്‍ കൊത്തിവച്ച ഏറെ സ്നേഹസ്മാരകങ്ങളുണ്ട്.

അഗതികളുടെ അമ്മ എന്നു വിശേഷിപ്പിക്കപ്പെട്ട മദര്‍ തെരേസ ഒരു പ്രസംഗ മധ്യേ തനിക്കു ലഭിച്ച ഒരു സ്നേഹസ്മാരകത്തെക്കുറിച്ചു പറഞ്ഞതു ശ്രദ്ധേയമാണ്. അവര്‍ പറഞ്ഞു: പാവപ്പെട്ട മനുഷ്യര്‍ നാം കരുതുന്നതിലും സമ്പന്നരാണ്. അവരുടെ സമ്പന്നത അദ്ഭുതകരമാണ്. തെരുവില്‍ക്കിടന്നു മരണത്തോടു മല്ലടിച്ച ഒരു വ്യക്തിയെ തന്റെ ഭവനത്തില്‍ കൊണ്ടുവന്നു. ദാഹാര്‍ത്തനായിരുന്ന ആ മനുഷ്യനു കുടിക്കാനായി വെള്ളം നല്കിയപ്പോള്‍ ആ മനുഷ്യന്‍ ഹൃദ്യമായി പുഞ്ചിരിച്ചു. താങ്ക് യൂ എന്നു പറഞ്ഞ് അയാള്‍ മരണം പ്രാപിച്ചു. ആ മനുഷ്യന്റെ ചിരിയും താങ്ക് യൂ എന്ന പ്രതികരണവും എനിക്കു ലഭിച്ചിട്ടുള്ള എല്ലാ പുരസ്കാരങ്ങളെക്കാളും വലുതായി ഞാന്‍ കരുതുന്നു. മദര്‍ പറഞ്ഞ ഈ വാക്കുകള്‍ സ്നേഹസ്മാരകങ്ങള്‍ കല്ലിലും മണ്ണിലും മാത്രമല്ല എന്നതു വെളിവാക്കുന്നു.

പരമദരിദ്രനായ, മരണത്തോടു മല്ലടിച്ച, ആ രോഗിയുടെ സമ്പന്നത എന്തായിരുന്നു? തന്റെ ജീവിതം ദുരിതങ്ങളാല്‍ നിറയപ്പെട്ടപ്പോഴും പരാതികള്‍ പറയാതെ തന്നെ സഹായിച്ച വ്യക്തിക്കു പുഞ്ചിരി സമ്മാനിക്കുകയും താങ്ക് യൂ എന്നു പറഞ്ഞ് ഈ ലോകത്തില്‍നിന്നു കടന്നുപോവുകയും ചെയ്യുക എത്ര മഹത്വകരമാണ്! എല്ലാം ഉള്ളപ്പോഴും ചുറ്റുപാടും ആളുകള്‍ ഉള്ളപ്പോഴും പരാതികള്‍ക്ക് ഒരു കുറവുമില്ലാത്ത മനുഷ്യജീവിതങ്ങളുടെ ഇടയിലാണു മരണത്തോടു മല്ലടിച്ച മനുഷ്യന്‍ കാട്ടിയ പുഞ്ചിരിയുടെയും നന്ദിപ്രകാശനത്തിന്റെയും വ്യതിരിക്തത വ്യക്തമാക്കുന്നത്.

നാം പടുത്തുയര്‍ത്തിയ സ്നേഹസ്മാരകങ്ങള്‍ എന്തെല്ലാമാണെന്നു ചിന്തിക്കുന്നതു നല്ലതാണ്. ഹൃദയത്തില്‍ സൂക്ഷിക്കാന്‍ പാകത്തില്‍ എത്ര സ്നേഹസ്മാരകങ്ങള്‍ നാം പണിതീര്‍ത്തു എന്നുള്ളതിലാണു നമ്മുടെ യഥാര്‍ഥ സമ്പന്നത വ്യക്തമാവുക. തപസിന്റെ നാളുകളും നോമ്പനുഷ്ഠാനങ്ങളും നമ്മെ ദാരിദ്യ്രം കൈവരിക്കുന്ന മഹത്വത്തെക്കുറിച്ച് ഉള്‍ക്കാഴ്ചയുള്ളവരാക്കണം.

ദാരിദ്യ്രമെന്നതു ജീവിതത്തില്‍ പരിശീലിക്കേണ്ടതും പ്രയോഗിക്കേണ്ടതുമായ ഒരു നന്മയാണ്. നാം ദരിദ്രനാവുന്നത് എല്ലാവര്‍ക്കും എല്ലാമാകാനാണ്. ഒന്നുമില്ലാത്തവനെ നോക്കി ദരിദ്രന്‍ എന്നു വിളിക്കുന്ന സമ്പന്നന്‍ സമ്പത്ത് ക്രമമായി ഉപയോഗിച്ചിരുന്നെങ്കില്‍ അങ്ങനെ ഒരു അഭിസംബോധനയുടെ ആവശ്യം വരില്ലായിരുന്നു. സമ്പത്തിനെ ക്രമമായി ഉപയോഗിച്ച് ഉള്ളവനും ഇല്ലാത്തവനും എന്നുള്ള വിടവ് ഇല്ലാതാക്കുക എന്നതാണു കരണീയമായ ജീവിതശൈലി. സമ്പത്തു പങ്കുവച്ച് ഉപയോഗിക്കുകയും എല്ലാം ദൈവദാനമെന്നും എല്ലാം എല്ലാവര്‍ക്കും വേണ്ടി ഉള്ളതാണെന്നുമുള്ള ചിന്തകള്‍ ജീവിച്ചു തുടങ്ങുമ്പോഴാണ് ഒരുവനു ദരിദ്രനായി പരിണാമം സംഭവിക്കുക. അതു കടം കയറുമ്പോഴും എല്ലാം നഷ്ടപ്പെടുമ്പോഴും എന്നു മനസിലാകുന്നതു ദരിദ്രനേയും ദാരിദ്യ്രത്തേയും കുറിച്ചുള്ള നമ്മുടെ ധാരണപ്പിശകുകള്‍ കൊണ്ടാണ്.

എത്രയോ സ്ഥലങ്ങളില്‍ സാധാരണ തുടക്കങ്ങള്‍ അസാധാരണ സംഭവങ്ങള്‍ക്കു നാന്ദിയായിട്ടുണ്ട്. അതു ദാരിദ്യ്രത്തിന്റെ കരുത്താണ്. ദാരിദ്യ്രം വരിക്കുക എന്നതു ധാര്‍മികമായ വസ്തുതയാണ്. സമ്പന്നര്‍ ദാരിദ്യ്രത്തെ വരിക്കുമ്പോള്‍ അവന്റെ ജീവിതം സ്നേഹസ്മാരകമാവുകയാണ്. ദാരിദ്യ്രം വരിക്കല്‍ എന്നുള്ളതു ഭക്ഷണം കഴിക്കാന്‍ ഇല്ലാതാവുന്നതും നഗ്നത മറയ്ക്കാന്‍ വസ്ത്രം ഇല്ലാത്തതുമല്ല. അങ്ങനെയുള്ള അവസ്ഥകള്‍ സാമൂഹികമായ അനീതിയുടെ ഫലമാണ്. സമ്പന്നന്‍ ദാരിദ്യ്രത്തെ വരിക്കാത്തതുകൊണ്ടു വിശപ്പും നഗ്നതയും ലോകത്തു വര്‍ധിക്കുന്നു. വിശക്കുന്നവനിലും ദാഹിക്കുന്നവനിലുമുള്ള നന്മയുടെ കരുത്തിനെ ഉപയോഗിക്കാനാവാതെ അവനെ മരണത്തിനായി തള്ളിവിടുന്ന ഒരവസ്ഥയില്‍നിന്ന് വ്യക്തിയും കുടുംബവും കരകയറണം.


കുരിശിന്റെ പുഷ്പിക്കല്‍ എന്നൊരു പ്രയോഗമുണ്ട്. കുരിശ് പുഷ്പിച്ചതു കര്‍ത്താവിന്റെ ഉയിര്‍പ്പിലൂടെയാണ്. കര്‍ത്താവിന്റെ കുരിശ് അവന്റെ സ്നേഹസ്മാരകമാണ്. ദരിദ്രന്റെ സ്വപ്നമാണു പുഷ്പിക്കുന്ന കുരിശ്. അത് അവന്റെ എല്ലാ വഴികളിലും അവനു സാന്ത്വനവും പ്രത്യാശയും നല്കുന്നു. സ്വന്തം ശരീരത്തെ അപ്പമായി പകര്‍ത്തിയപ്പോള്‍ ക്രിസ്തു അവനില്‍തന്നെ വിശ്വാസികള്‍ക്കു സ്നേഹസ്മാരകമായി. പങ്കുവയ്ക്കാന്‍ കഴിയുക സ്നേഹിക്കുന്നവനാണ്. സ്നേഹിക്കുന്നവനാണു സ്മാരകങ്ങള്‍ക്കു ജന്മം നല്കുക. ഓരോ മനുഷ്യവ്യക്തിയും മറ്റനേകം ജീവിതങ്ങള്‍ക്കു മുമ്പില്‍ സ്നേഹസ്മാരകങ്ങളാവട്ടെ. സ്നേഹസ്മാരകങ്ങളാകുന്നതാണ് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് ഇല്ലാതാക്കുന്നത്. തപസിന്റെ കാലം കഴിയുമ്പോള്‍ കുറേ സ്നേഹസ്മാരകങ്ങള്‍ പടുത്തുയര്‍ത്തിയതിന്റെ സംതൃപ്തി നമ്മിലുണ്ടാവട്ടെ.

എല്‍ഡി ക്ളാര്‍ക്ക്: പുതിയ റാങ്ക് പട്ടിക നിലവില്‍ വന്നുതിരുവനന്തപുരം: പതിനാലു ജില്ലകളിലെയും പുതിയ എല്‍ഡി ക്ളാര്‍ക്ക് റാങ്ക് പട്ടിക നിലവില്‍ വന്നു. പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ 14 ജില്ലകളുടെയും പട്ടിക പ്രസിദ്ധീകരിച്ചു. ഇതോടെ മുമ്പുണ്ടായിരുന്ന പട്ടിക റദ്ദായി. 48,867 ഉദ്യോഗാര്‍ഥികളാണു പുതിയ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ക്കു നിയമനം ലഭിക്കുന്ന പട്ടികകളിലൊന്നാണ് എല്‍ഡി ക്ളാര്‍ക്ക്. ഓരോ ജില്ലയിലും വ്യത്യസ്ത എണ്ണം ഉദ്യോഗാര്‍ഥികളാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നുമാണുള്ളത്.

2012 മാര്‍ച്ച് 31ന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധിയാണ് ഇന്നലെ അവസാനിച്ചത്. പുതിയ റാങ്ക് പട്ടികയ്ക്ക് കഴിഞ്ഞ 25ന് ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ അംഗീകാരം നല്‍കിയിരുന്നു. നിലവിലെ പട്ടികയുടെ കാലാവധി നീട്ടണമെന്ന ആവശ്യം നിരാകരിച്ചാണ് പുതിയ ലിസ്റിന് പിഎസ്സി അംഗീകാരം നല്‍കിയത്. വളരെ നേരത്തെതന്നെ പിഎസ്സി വിജ്ഞാപനം പുറപ്പെടുവിക്കുകയും പരീക്ഷ, സര്‍ട്ടിഫിക്കറ്റ് പരിശോധന എന്നിവ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.

നിലവിലെ ലിസ്റിന്റെ കാലാവധി അവസാനിച്ചതോടെ നിയമനം കാത്തിരുന്ന പതിനായിരക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ പ്രതീക്ഷകളാണ് ഇല്ലാതായത്. മറ്റു റാങ്ക് പട്ടികകളുടെ കാലാവധി ആറുമാസം കൂടി നീട്ടിയെങ്കിലും എല്‍ഡി ക്ളാര്‍ക്ക് പട്ടികയുടെ കാലാവധി മാത്രം നീട്ടിയില്ല. പുതിയ പട്ടിക വന്നാല്‍ നിലവിലെ പട്ടിക റദ്ദാകുമെന്നാണ് ചട്ടം. ജൂണ്‍ 30 വരെയുളള പ്രതീക്ഷിത ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് വിവിധ വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ ഇന്നലെവരെ സമയം നല്‍കിയിരുന്നു.

ഇതിനു തുല്യമായ സൂപ്പര്‍ന്യൂമററി തസ്തിക സൃഷ്ടിക്കാനും അനുമതി നല്‍കിയിരുന്നു. ഇങ്ങനെ സൂപ്പര്‍ ന്യൂമററിയായി സൃഷ്ടിക്കുന്ന തസ്തികകളില്‍ പഴയ ലിസ്റില്‍നിന്നുതന്നെ നിയമനം നടത്തണമെന്നു സര്‍ക്കാരിനോട് നിര്‍ദേശിക്കുന്നതിന് ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.