ബിനു മുരളീധരനും ഡോ.ജി. ഗോപകുമാറിനും പുരസ്കാരം
Tuesday, March 31, 2015 12:54 AM IST
കോട്ടയം: കേരള ഹോമിയോ ശാസ്ത്രവേദിയുടെ മാധ്യമ അവാര്‍ഡ് ജയ്ഹിന്ദ് ടിവി സീനിയര്‍ റിപ്പോര്‍ട്ടര്‍ ബിനു മുരളീധരനും മികച്ച സര്‍ക്കാര്‍ ഡോക്ടര്‍ക്കുള്ള അവാര്‍ഡ് ഡോ. ജി. ഗോപകുമാറിനും. 10,000 രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് അവാര്‍ഡ്. ജയ്ഹിന്ദ് ടിവി കോട്ടയം ബ്യൂറോയില്‍ സീനിയര്‍ റിപ്പോര്‍ട്ടറാണ് ബിനു മുരളീധരന്‍. നമ്മുടെ ആരോഗ്യം എന്ന പരിപാടി വിലയിരുത്തിയാണു പുരസ്കാരം സമ്മാനിച്ചത്. ആലപ്പുഴ ജില്ലാ ഹോമിയോ ആശുപത്രിയെ മികച്ച ഹോമിയോ ആശുപത്രിയായി ഉയര്‍ത്തിയതിലും കുട്ടനാട്ടും ഹരിപ്പാട്ടും നടപ്പാക്കിയ ഫ്ളോട്ടിംഗ് ഡിസ്പെന്‍സറിയുടെ പ്രോജക്ട് ഓഫീസര്‍ എന്ന നിലയിലുമുള്ള പ്രവര്‍ത്തനങ്ങളുമാണ് ഡോ. ജി. ഗോപകുമാറിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. 12ന് ഹോമിയോപ്പതി ദിനാചരണത്തിന്റെ ഭാഗമായി കോട്ടയത്ത് ഹോട്ടല്‍ ഐഡയില്‍ രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവാര്‍ഡ് സമ്മാനിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.