മതതീവ്രവാദത്തിന്റെ ഇരകള്‍ സംരക്ഷിക്കപ്പെടണം: എകെസിസി
Tuesday, March 31, 2015 12:56 AM IST
പാലാ: ദേശീയ, അന്തര്‍ദേശീയ തലത്തില്‍ മതതീവ്രവാദത്തിന് ഇരകളാകുന്ന ജനവിഭാഗങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും മതഭീകരവാദത്തിനെതിരേ സമൂഹ മനസാക്ഷി ഉണരണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപതാസമിതി.

മതതീവ്രവാദത്തിനെതിരേ മതനിരപേക്ഷ ശക്തികളും പ്രസ്ഥാനങ്ങളും ഒന്നിച്ചുനിന്ന് ശബ്ദമുയര്‍ത്തണം. രാഷ്ട്രീയപാര്‍ട്ടികള്‍ കപട മതേതരത്വത്തിന്റെ മൂടുപടം ഉപേക്ഷിച്ച്, നീതി നിഷേധിക്കപ്പെടുന്ന ജനങ്ങളുടെ പക്ഷം ചേരാന്‍ തയാറാകണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് സംഘടിപ്പിച്ച മതേതരത്വ സിമ്പോസിയത്തില്‍ പാസാക്കിയ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.


ഡോ. പ്രമീളാദേവി, ഡോ. സുജ സൂസന്‍ ജോര്‍ജ്, ഡോ. റെജി മേക്കാടന്‍, ജോണ്‍ കച്ചിറമറ്റം എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ മോഡറേറ്ററായിരുന്നു. പ്രസിഡന്റ് സാജു അലക്സ് അധ്യക്ഷത വഹിച്ച സമ്മേളനം പി.ജി. തോമസ് ഐഎഎസ് ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് കൂനമാക്കല്‍, ഫാ. ജോസഫ് പാണ്ടിയാമാക്കല്‍, രാജീവ് ജോസഫ്, സാബു പൂണ്ടിക്കുളം, ജോസ് വട്ടുകുളം, ബേബിച്ചന്‍ അഴിയാത്ത്, ജോസഫ് പരുത്തിയില്‍, അനില്‍ നടുവത്തേട്ട്, ജോസ് പുത്തന്‍കാലാ, ചാക്കോ കുടകല്ലുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.