ഡോക്യുമെന്ററി പ്രകാശനം ഏഴിന്
Tuesday, March 31, 2015 12:58 AM IST
കൊച്ചി: അന്തരിച്ച ജസ്റീസ് വി.ആര്‍. കൃഷ്ണയ്യരുടെ ജീവിതവും അദ്ദേഹം സമൂഹത്തിനു നല്‍കിയ സംഭാവനകളും ഉള്‍ക്കൊള്ളിച്ചു തയാറാക്കിയ 'ഇതിഹാസം ഈ ജീവിതം' എന്ന ഡോക്യുമെന്ററിയുടെ പ്രകാശനം ഏപ്രില്‍ ഏഴിന് ഹൈക്കോടതി ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍ നിര്‍വഹിക്കും. വൈകുന്നേരം 4.40ന് ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റഡീസ് വൈസ് ചാന്‍സലര്‍ ഡോ. റോസ് വര്‍ഗീസ് ആദ്യ സിഡി ഏറ്റുവാങ്ങും. അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി, കേരള ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.