ബിജു രമേശിന്റെ ആരോപണം അടിസ്ഥാനരഹിതം: ജോസ് കെ. മാണി
ബിജു രമേശിന്റെ ആരോപണം അടിസ്ഥാനരഹിതം: ജോസ് കെ. മാണി
Tuesday, March 31, 2015 12:41 AM IST
കോട്ടയം: ബാര്‍ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ആരെയും സ്വാധീച്ചിട്ടില്ലെന്നും സ്വാധീനിക്കേണ്ട കാര്യമില്ലെന്നും ജോസ് കെ. മാണി എംപി. ഇതു സംബന്ധിച്ച ആരോപണങ്ങള്‍ അടിസ്ഥാരഹിതവും നിലവാരംകെട്ട രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗവുമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ വീണ്ടും പഴയ ആരോപണങ്ങള്‍ ഉയര്‍ത്തുന്നതിന്റെ പിന്നിലെ രാഷ്ട്രീയ അജന്‍ഡ എന്താണെന്ന് എല്ലാവര്‍ക്കും മനസിലാകും.

2014 ഒക്ടോബര്‍ 31ന് കെ.എം മാണിക്കെതിരേ ആരോപണം ഉയര്‍ത്തിയ ബിജു രമേശ,് കെ.എം മാണിയെയും ഇപ്പോള്‍ തന്നെയും കുടുംബാംഗങ്ങളെയും വ്യക്തിഹത്യ നടത്തുവാനാണ് ശ്രമിക്കുന്നത്. ബിജു രമേശ് തന്റെ കൈയില്‍ തെളിവുണ്െടന്ന് മാധ്യമങ്ങളിലൂടെ പരസ്യമായി പറയുകയും ആധികാരികമായ ഒരു തെളിവും അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാക്കാതെ ബ്ളാക്ക് മെയില്‍ തന്ത്രം പയറ്റുകയാണ്. കഴിഞ്ഞ അഞ്ചു മാസക്കാലമായി പരസ്യമായി പറഞ്ഞ ആക്ഷേപം ഇപ്പോള്‍ രഹസ്യമായി കൊടുക്കുന്നു എന്നുള്ളതല്ലാതെ യാതൊരു പുതുമയും ആധികാരികതയുമില്ല. മുന്‍കൂട്ടി തയാറാക്കിയ തിരക്കഥ അനുസരിച്ച് ചിലര്‍ നടത്തുന്ന സംഭാഷണം റിക്കാര്‍ഡ് ചെയ്ത്, ശബ്ദരേഖ തെളിവായിട്ടുണ്െടന്ന് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ആധികാരികമായ തെളിവിന്റെ ഒരു കണികയെങ്കിലും ഉണ്െടങ്കില്‍ അത് ഹാജരാക്കാന്‍ ബിജു രമേശിനെ വെല്ലുവിളിക്കുന്നതായും ജോസ് കെ. മാണി പ്രസ്താവനയില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.