കയര്‍ വ്യവസായ മേഖല: അന്തിമ ബോണസ്
Wednesday, April 1, 2015 12:13 AM IST
തീരുമാനമായിതിരുവനന്തപുരം: കയര്‍ വ്യവസായ മേഖലയിലെ 2014 വര്‍ഷത്തെ അന്തിമ ബോണസ് തീരുമാനമായി. തൊഴിലാളികളുടെ ആകെ വരുമാനത്തിന്റെ 20 ശതമാനം ബോണസും 10.13 ശതമാനം ഇന്‍സെന്റീവും തൊഴിലാളികള്‍ക്ക് ലഭിക്കും. ഇതില്‍ 2014 വര്‍ഷത്തെ ഓണം, ക്രിസ്മസ് അഡ്വാന്‍സ് ബോണസ് തുക കുറച്ചശേഷം ശേഷിച്ച തുക ഏപ്രില്‍ നാലിനു നല്‍കും. ഈ മേഖലയിലെ സഹകരണ- പൊതുമേഖല സ്ഥാപനങ്ങള്‍ക്കും തീരുമാനം ബാധകമായിരിക്കുമെന്ന് കയര്‍ വ്യവസായ ബന്ധ സമിതി അറിയിച്ചു.

സംസ്ഥാന തൊഴില്‍ വകുപ്പ് കമ്മീഷണര്‍ വി.കെ. ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ തൊഴില്‍ഭവനില്‍ നടന്ന യോഗത്തില്‍ അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (ഐ.ആര്‍) ഡോ.ജി.എല്‍. മുരളീധരന്‍, തൊഴിലാളി പ്രതിനിധികളായ കുരീപ്പുഴ വിജയന്‍, വി.എസ്.മണി, പി.ഡി.കാര്‍ത്തികേയന്‍, വി.സി. അലോഷ്യസ്, അഡ്വ.മുഹമ്മദ് ഹനീഫ്, ജി.വേണുഗോപാല്‍, എ.കെ.രാജന്‍, പി.വി.സത്യനേശന്‍ എന്നിവരും തൊഴിലുടമ പ്രതിധികളായ ജോണ്‍ ചാക്കോ, വി.ആര്‍.പ്രസാദ്, എം.പി.പവിത്രന്‍, എം.അനില്‍കുമാര്‍, വിവേക് വേണുഗോപാല്‍, കെ.ആര്‍. രാജേന്ദ്രപ്രസാദ് എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.