അടിയന്തരമായി സുപ്രീംകോടതിയെ സമീപിക്കും: ബാറുടമകള്‍
Wednesday, April 1, 2015 12:17 AM IST
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ഹൈക്കോടതി അംഗീകരിച്ച പശ്ചാത്തലത്തില്‍ തങ്ങള്‍ക്ക് അനുകൂലമായ വിധി സമ്പാദിക്കുന്നതിനായി സുപ്രീംകോടതിയെ സമീപിക്കുമെന്നു ബാറുടമകള്‍. സുപ്രീംകോടതിയില്‍ ഇന്നു തന്നെ അപ്പീല്‍ നല്‍കുമെന്നു കേരള ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഡി. രാജ്കുമാര്‍ ഉണ്ണി പറഞ്ഞു. നിയമവിദഗ്ധരുമായി ഇതു സംബന്ധിച്ച് കൂടിയാലോചനകള്‍ ഉടന്‍തന്നെ നടത്തും.


കേസില്‍ വിജയവും പരാജയും സ്വാഭാവികമാണ്. കോടതിയോടു ബഹുമാനമുണ്ട്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചില്‍നിന്നു തങ്ങള്‍ക്ക് അനുകൂലമായ ചില നടപടികള്‍ ഉണ്ടായതാണ്. എന്നാല്‍, ഡിവിഷന്‍ ബെഞ്ചില്‍ എത്തിയപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രതികൂലമായി മാറി. അതുകൊണ്ടാണ് സുപ്രീംകോടതിയെ സമീപിക്കുന്നതെന്ന് വിധി പ്രസ്താവനയ്ക്കുശേഷം രാജ്കുമാര്‍ ഉണ്ണി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.