അന്തര്‍സംസ്ഥാന ബൈക്ക് മോഷണസംഘം അറസ്റില്‍
അന്തര്‍സംസ്ഥാന  ബൈക്ക് മോഷണസംഘം അറസ്റില്‍
Wednesday, April 1, 2015 12:27 AM IST
കാസര്‍ഗോഡ്: അന്തര്‍ സംസ്ഥാന ബൈക്ക് കവര്‍ച്ചാസംഘത്തിലെ ആറുപേര്‍ അറസ്റില്‍. തളങ്കര കുന്നിലിലെ ഷമ്മാസ് (18), ബദിയടുക്ക അങ്കാരമൂലയിലെ ഷഹദാഫ്(18), കാസര്‍ഗോഡ് റെയില്‍വേസ്റേഷനു സമീപത്തെ മുഹമ്മദ് ഇര്‍ഷാദ് (18) എന്നിവരെയും പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരെയുമാണ് ജില്ലാ പോലീസ് മേധാവി ഡോ.എ.ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ് ചെയ്തത്.

ഇവരില്‍നിന്ന് കവര്‍ച്ച ചെയ്ത പന്ത്രണ്ട് ബൈക്കുകള്‍ പോലീസ് കസ്റഡിയിലെടുത്തു. മംഗളൂരു, എറണാകുളം, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ നിന്നാണ് ബൈക്കുകള്‍ കവര്‍ച്ച ചെയ്തതെന്ന് ഇവര്‍ പോലീസിനു മൊഴി നല്‍കി. കവര്‍ച്ച ചെയ്ത ബൈക്കുകളില്‍ വ്യാജ നമ്പര്‍ സ്റിക്കര്‍ പതിച്ചിരുന്നു.

സമീപകാലത്തായി കാസര്‍ഗോട്ടും പരിസരങ്ങളിലും നിരവധി ബൈക്കുകള്‍ കവര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പോലീസ് ഇതു അന്വേഷിച്ചു വരുന്നതിനിടെയാണ് ചിലര്‍ തുച്ഛമായ തുകയ്ക്ക് ബൈക്കുകള്‍ വില്പന നടത്തുന്നതായി അറിയുന്നത്. ഇവരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതികള്‍ പിടിയിലായത്.


എറണാകുളത്തുനിന്നു ബൈക്ക് കവര്‍ച്ച ചെയ്താല്‍ കാസര്‍ഗോട്ടും മംഗളൂരു, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍നിന്ന് കവര്‍ച്ച ചെയ്താല്‍ മറ്റു സ്ഥലങ്ങളിലും കൊണ്ടുപോയി നമ്പര്‍ മാറ്റി ചെറിയ വിലയ്ക്ക് വില്പന നടത്തുകയാണ് സംഘത്തിന്റെ രീതിയെന്നും വിറ്റുകിട്ടുന്ന പണം ധൂര്‍ത്തടിക്കാനുമാണ് ഉപയോഗിച്ചിരുന്നതെന്നും പോലീസ് പറ ഞ്ഞു.കാസര്‍ഗോഡ് സിഐ പി. കെ. സുധാകരന്‍, എസ്ഐ എം.രാജേഷ്, ഫ്ളയിംഗ് സ്ക്വാഡ് അംഗങ്ങളുമാണ് സംഘത്തെ പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.