കൊച്ചി ബിനാലെ: തുടര്‍പരിപാടികള്‍ ഉടന്‍
Wednesday, April 1, 2015 12:30 AM IST
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ രണ്ടാം പതിപ്പിലെ പ്രദര്‍ശനം അവസാനിച്ചെങ്കിലും തുടര്‍പരിപാടികള്‍ വൈകാതെ ആരംഭിക്കും. ബിനാലെയുടെ ആവേശം കെടാതിരിക്കാന്‍ വരുംദിവസങ്ങളില്‍ നിരവധി വിദ്യാഭ്യാസ പരിപാടികളാണ് കൊച്ചി ബിനാലെ ഫൌണ്േടഷന്‍ സംഘടിപ്പിക്കുന്നത്. ആര്‍ട്ട് റെസിഡന്‍സി പരിപാടികളും പ്രഭാഷണങ്ങളും പങ്കാളിത്ത പരിശീലന പരിപാടികളും സംഘടിപ്പിക്കുമെന്നു ഫൌണ്േടഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. ബുധനാഴ്ചകളില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടന്നുവരുന്ന ആര്‍ട്സ് ആന്‍ഡ് മെഡിസിന്‍ പരിപാടിയും തുടരും.

ദൃശ്യാനുഭവത്തെക്കാളുപരി വാസനയും ശബ്ദവും സ്പര്‍ശവും കൊണ്ട് കലയുടെ വ്യത്യസ്തമാനങ്ങള്‍ സമ്മാനിച്ച സമകാലകലയുടെ പ്രദര്‍ശനമായ കൊച്ചി-മുസിരിസ് ബിനാലെയെ കലാലോകത്ത് നിസ്തുലമാക്കിയത് വിവിധ സാംസ്കാരിക പരിപാടികളാണ്. ആഗോളതലത്തില്‍ 12 ദശാബ്ദത്തെ ചരിത്രമുള്ള ബിനാലെകളില്‍ കൊച്ചി ബിനാലെപോലെ വിവിധ സാംസ്കാരിക പരിപാടികള്‍ക്ക് ഒരിടത്തും അരങ്ങൊരുങ്ങിയിട്ടില്ലെന്നു സംഘാടകര്‍ പറഞ്ഞു. ചരിത്രത്തില്‍ ഇടം നേടിയ കൊച്ചിയുടെ മണ്ണില്‍ എട്ടു വേദികളിലായി 30 രാജ്യങ്ങളിലെ 94 കലാകാരന്‍മാരുടെ 100 കലാസൃഷ്ടികളാണ് അണിനിരന്നത്.

ബിനാലെയ്ക്കൊപ്പം ചലച്ചിത്രമേള, പ്രഭാഷണങ്ങള്‍, ശില്‍പശാല, സാഹിത്യ സംഗമം, നൃത്തം, സംഗീതം, നാടകം ഉള്‍പ്പെടെയുള്ള അവതരണകലകളും പരമ്പരാഗത കലാപ്രകടനങ്ങളും ബിനാലെ ഫൌണ്േടഷന്‍ സംഘടിപ്പിച്ചിരുന്നു. പുതുതലമുറയിലെ കലാകാരന്മാരെ വാര്‍ത്തെടുക്കുന്നതിനായുള്ള സ്റുഡന്റ്സ് ബിനാലെ, ചില്‍ഡ്രന്‍സ് ബിനാലെ, റെസിഡന്‍സി എക്സിബിഷനുകള്‍, കൊളാറ്ററല്‍ പ്രദര്‍ശനങ്ങള്‍, പാര്‍ട്ണര്‍ പ്രോജക്ടുകള്‍ എന്നിവയും നടത്തപ്പെട്ടു.


സിനിമാ ലോകത്തെ 12 വിദഗ്ധര്‍ തെരഞ്ഞെടുത്ത ചിത്രങ്ങളാണ് ഫോര്‍ട്ട്കൊച്ചിയിലെ ആസ്പിന്‍വാള്‍ ഹൌസില്‍ ആര്‍ട്ടിസ്റ് സിനിമാ വിഭാഗത്തില്‍ നൂറു ദിവസം പ്രദര്‍ശിപ്പിച്ചത്. ഹിസ്ററി നൌ, ലെറ്റ്സ് ടോക്ക് വിഭാഗങ്ങളിലായി കലയുടെ വിവിധ ഘടകങ്ങളെക്കുറിച്ച് 48ല്‍അധികം വിദഗ്ധരുടെ നേതൃത്വത്തില്‍ പ്രഭാഷണങ്ങളും സിംപോസിയങ്ങളും നടത്തപ്പെട്ടു.

ഗവണ്‍മെന്റിന്റെ കീഴിലുള്ള ഫൈനാര്‍ട്സ് കോളജുകളിലെ വിദ്യാര്‍ഥികളുടെ പങ്കാളിത്തംകൊണ്ട് സുറ്റുഡന്റ്സ് ബിനാലെ വിജയകരമായിരുന്നതായി ബിനാലെയുടെ രണ്ടാം പതിപ്പിന്റെ പ്രോഗ്രാം ഡയറക്ടറായിരുന്ന കൊച്ചി ബിനാലെ ഫൌണ്േടഷന്‍ സെക്രട്ടറി റിയാസ് കോമു പറഞ്ഞു. ചില്‍ഡ്രന്‍സ് ബിനാലെയുടെ ഭാഗമായി വിദ്യാര്‍ഥികളുടെ ആഗ്രഹത്തിനൊത്തവണ്ണം കലാലോകത്തേക്ക് അവരെ ആനയിക്കാനായതായും അദ്ദേഹം പറഞ്ഞു. 21-ാം നൂറ്റാണ്ടിന്റെ ബിനാലെയെന്നാണ് കൊച്ചി-മുസിരിസ് ബിനാലെയെ 56-ാമത് വെനീസ് ബിനാലെയുടെ ക്യൂറേറ്ററായ ഒക്വി എന്‍വേസര്‍ വിശേഷിപ്പിച്ചത്. ലോകത്തിലേറ്റവും പഴക്കം ചെന്ന ബിനാലെയാണ് ഇറ്റലിയിലെ വെനീസ് ബിനാലെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.