ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരുടെ സേവന- വേതന വ്യവസ്ഥകള്‍ പരിഷ്കരിച്ചു
Wednesday, April 1, 2015 12:35 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ സഹകരണബാങ്ക് ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിച്ച് ഉത്തരവായി. ഉത്തരവ് നമ്പര്‍ സ.ഉ(കൈ)നം.51/2015/സഹ തീയതി 31/03/2011) 1/4/2012 മുതല്‍ പ്രാബല്യത്തില്‍ വരുംവിധമാണ് പരിഷ്കരണം. 1/4/2012 മുതല്‍ 31/03/2017 വരെയുള്ള അഞ്ചു വര്‍ഷമോ അടുത്ത ശമ്പള പരിഷ്കരണമോ ഇതില്‍ ഏതാണോ ആദ്യം അതുവരെ ഈ ശമ്പള പരിഷ്കരണത്തിന് അര്‍ഹതയുണ്ടായിരിക്കും. 1/4/2012 ലെ അടിസ്ഥാന ശമ്പളത്തോടൊപ്പം 40 ശതമാനം ക്ഷാമബത്ത ലയിപ്പിച്ചു.


അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം വീട്ടുവാടകബത്ത അനുവദിച്ചു. ഇത് പരമാവധി 3500 രൂപയായിരിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദനീയമായ നിരക്കില്‍ സിറ്റി കോമ്പന്‍സേറ്ററി അലവന്‍സ് അനുവദിച്ചു. മെഡിക്കല്‍ അലവന്‍സ് പ്രതിവര്‍ഷം 3000 രൂപയായും പുതുക്കിയ ശമ്പളത്തില്‍ നിജപ്പെടുത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.