മുന്നൂറ് ബാറുകള്‍ പൂട്ടി
മുന്നൂറ് ബാറുകള്‍ പൂട്ടി
Wednesday, April 1, 2015 12:02 AM IST
തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ഫൈവ് സ്റാര്‍ നിലവാരമില്ലാത്ത ബാറുകള്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ പൂട്ടി മദ്യശേഖരം മുദ്രവച്ചു. ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് അവ്യക്തത നിലനിന്നിരുന്നതില്‍ പൂട്ടിയ 300 ബാറുകളിലും കാര്യമായ മദ്യശേഖരമുണ്ടായിരുന്നില്ല.

ബാറുകളില്‍ ശേഷിച്ച മദ്യം സ്റോര്‍ റൂമിലേക്കു മാറ്റിയശേഷമാണു സീല്‍ ചെയ്തത്. ഇന്നലെ രാത്രി 10.30നു ശേഷമാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ ബാറുകളിലെത്തി മദ്യശേഖരം കണക്കാക്കി മുദ്രവച്ചത്.


ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍മാരും അസിസ്റന്റ് കമ്മീഷണര്‍മാരും നേതൃത്വം നല്‍കി. 300 ബാറുകളാണു പൂട്ടിയത്. 231 ത്രീസ്റാര്‍, 36 ഫോര്‍ സ്റാര്‍ ബാറുകള്‍ എന്നിവ ഉള്‍പ്പെടെയാണിത്. നടപടിക്രമങ്ങള്‍ ഇന്നും തുടരും. ക്ളബ്ബുകളിലെ മദ്യ ലൈസന്‍സ് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നാണ് എക്സൈസ് അധികൃതര്‍ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.