മന്ത്രി ബാബുവിനെതിരേ എഫ്ഐആര്‍ രജിസ്റര്‍ ചെയ്യണം: വി.എസ്
മന്ത്രി ബാബുവിനെതിരേ എഫ്ഐആര്‍ രജിസ്റര്‍ ചെയ്യണം: വി.എസ്
Wednesday, April 1, 2015 12:04 AM IST
തിരുവനന്തപുരം: ബാര്‍ കോഴയില്‍ എക്സൈസ് മന്ത്രി കെ. ബാബു കൂടി ഉള്‍പ്പെട്ടതായി മജിസ്ട്രേട്ടിനു മുന്നില്‍ ക്രിമിനല്‍ നടപടിയുടെ 164-ാം വകുപ്പനുസരിച്ച് മൊഴി രേഖപ്പെടുത്തിയ സാഹചര്യത്തില്‍ മന്ത്രി കെ. ബാബുവിനെതിരേ എഫ്ഐആര്‍ രജിസ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ വൈകിക്കൂടെന്നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ആത്മാഭിമാനമുണ്െടങ്കില്‍ മന്ത്രി കെ. ബാബു രാജിവയ്ക്കണമെന്നും അല്ലാതെ അധികാരത്തില്‍ കടിച്ചുതൂങ്ങാനാണു ശ്രമിക്കുന്നതെങ്കില്‍ തനിക്കൊന്നും പറയാനില്ലെന്നും വി.എസ് പറഞ്ഞു.

ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ ആരോഗ്യരംഗത്തെ അഴിമതിയുടെ കൂത്തരങ്ങാക്കിയതിനു പുറമേ ബാറുടമകളില്‍നിന്നു കൈക്കൂലി വാങ്ങിയതാണ് അഴിമതിയുടെ പുതിയ മുഖം. അതീവ ഗുരുതരമായ അഴിമതി സംബന്ധിച്ച തെളിവുകളാണ് മജിസ്ട്രേട്ടിനു മുന്നില്‍ ബാര്‍ ഉടമ ബിജു രമേശ് നല്‍കിയിരിക്കുന്നത്. എക്സൈസ് മന്ത്രി കെ. ബാബു, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ എന്നിവര്‍ ബാര്‍ ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട് കോടികള്‍ കോഴയായി വാങ്ങിയതിന്റെ തെളിവുകളാണ് ഇപ്പോള്‍ കോടതിക്ക് മുന്നില്‍ എത്തിയിരിക്കുന്നത്. വിജിലന്‍സിന്റെ നിര്‍ദേശ പ്രകാരമാണു ബിജു രമേശ് കോടതി മുമ്പാകെ മൊഴി രേഖപ്പെടുത്തിയത് വി.എസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.