അഡ്വ. കെ. രാജന്‍ സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ഥി
അഡ്വ. കെ. രാജന്‍ സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ഥി
Thursday, April 2, 2015 1:22 AM IST
തിരുവനന്തപുരം: രാജ്യസഭാ സീറ്റിലേയ്ക്ക് ഇടതുമുന്നണിയുടെ രണ്ടാമത്തെ സ്ഥാനാര്‍ഥിയായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി അഡ്വ. കെ. രാജനെ മത്സരിപ്പിക്കാന്‍ സിപിഐ തീരുമാനിച്ചു. ഇന്നലെ ചേര്‍ന്ന സംസ്ഥാന നേതാക്കളുടെ യോഗമാണു രാജനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. സിപിഐ ദേശീയ കൌണ്‍സില്‍ അംഗവും കൂടിയാണു രാജന്‍.

സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. രാഗേഷിനെ രാജ്യസഭാ സ്ഥാനാര്‍ഥിയായി നേരത്തേ തീരുമാനിച്ചിരുന്നു. മൂന്ന് രാജ്യസഭാസീറ്റുകളാണ് ഒഴിവുവരുന്നത്.


യുഡിഎഫില്‍ രൂപപ്പെട്ടിട്ടുള്ള രാഷ്ട്രീയ പ്രതിസന്ധി ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണു രണ്ടാമതൊരു സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചത്.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍, കെ.പ്രകാശ് ബാബു, സത്യന്‍ മൊകേരി തുടങ്ങിയ നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണു കെ. രാജനെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.