സഹോദരനു മുന്നില്‍ തൂങ്ങിമരണം അഭിനയിച്ച വിദ്യാര്‍ഥി മരിച്ചു
Thursday, April 2, 2015 2:21 AM IST
ഇടമറുക്: സഹോദരനു മുന്നില്‍ തൂങ്ങിമരണം അഭിനയിക്കുന്നതിനിടെ വിദ്യാര്‍ഥി തൂങ്ങിമരിച്ചു. ഇടമറുക് തിലകന്‍ കോള നിയില്‍ കൊ ച്ചുപറമ്പില്‍ അര്‍ജുനന്റെ മകന്‍ നിഖില്‍ (13) ആണു മരിച്ചത്.

ഇന്നലെ വൈകുന്നേരം നാലരയോടെ വീട്ടിനുള്ളിലാണ് സംഭവം. ഇളയ സഹോദരന്‍ പത്തു വയസുകാരനായ അശ്വിന് മുന്നില്‍ അയകെട്ടുന്ന കയറിന്റെ അറ്റത്താണ് തൂങ്ങിമരണം അഭിനയിച്ചത്. അഭിനയമാണെന്നു വിചാരിച്ചെങ്കിലും പിന്നീട് അനക്കമില്ലാതെ വന്നതോടെ അശ്വിന്‍ മാതാവ് ശാന്തമ്മയെ വിവരമറിയിക്കുകയായിരുന്നു.


ഉടന്‍തന്നെ അഖിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. മൂന്നിലവ് വലിയകുമാരമംഗലം സെന്റ് പോള്‍സ് ഹൈസ്കൂള്‍ ഒന്‍പതാം ക്ളാസ് വിദ്യാര്‍ഥിയാണ്. സഹോദരങ്ങള്‍: അനൂപ്, അശ്വിന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.