നേതാജിയുടെ തിരോധാനം: സുപ്രീം കോടതിയെ സമീപിക്കും
Thursday, April 2, 2015 2:33 AM IST
കൊച്ചി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനത്തെക്കുറിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലം അന്വേഷിക്കണമെന്നും തെളിവുകള്‍ പുറത്തുവിടണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോട തിയെ സമീപിക്കുമെന്ന് നേതാജി ഫൌണ്േട ഷന്‍ ദേശീയ ചെയര്‍മാന്‍ അക്കാവിള സലിം പത്രസമ്മേളന ത്തില്‍ അറിയിച്ചു.

നേതാജിയുടെ മരണം സ്റ്റാലിന്റെ തടവറയില്‍ എന്നാണ് കോല്‍ക്കത്തയില്‍ ചേംബര്‍ ഓഫ് കോമേഴ്സ് യോഗത്തില്‍ സുബ്രഹ്മണ്യന്‍ സ്വാമി വെളിപ്പെടുത്തിയത്. ഇതിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ മടിച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ചെയര്‍മാന്‍ എന്‍.ടി. സുരേഷ് കുമാര്‍, ജനറല്‍ സെക്രട്ടറി എം.എം. സുലൈമാന്‍, കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. രമാദേവി, മിനി ആന്റണി എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.