കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല: മന്ത്രി
കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല: മന്ത്രി
Thursday, April 2, 2015 2:38 AM IST
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജിവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതു സംബന്ധിച്ച ഡയറക്ടര്‍ ബോര്‍ഡിന്റെ ശിപാര്‍ശ സര്‍ക്കാര്‍ തള്ളിയതായി ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പെന്‍ഷന്‍ പ്രായം 58 ആക്കി ഉയര്‍ത്താനാണ് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് ശിപാര്‍ശ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ നിലവിലുള്ള പിഎസ്സി ലിസ്റുകളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം ലഭിക്കാത്ത സാഹചര്യം ഉണ്ടാകും. അതിനാലാണ് ബോര്‍ഡിന്റെ ശിപാര്‍ശ തള്ളുന്നതെന്നും യുവാക്കളെ വിശ്വാസത്തിലെടുത്തു കൊണ്ടു മാത്രമേ സര്‍ക്കാര്‍ അത്തരം നടപടികളിലേക്കു പോകൂ എന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.