കുടുംബശ്രീ ഉത്പന്നങ്ങള്‍ അമേരിക്കയില്‍ എത്തിക്കും
Saturday, April 18, 2015 1:05 AM IST
നെടുമ്പാശേരി: കേരളത്തിന്റെ കുടുംബശ്രീ ഉത്പന്നങ്ങള്‍ താന്‍ അമേരിക്കയ്ക്കു പരിചയപ്പെടുത്തുമെന്ന് ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ റിച്ചാര്‍ഡ് ആര്‍. വര്‍മ. പ്രധാന ഉത്പന്നങ്ങളുടെ സാമ്പിളുകള്‍ ഇതിനായി എടുത്തിട്ടുണ്െടന്നും അദ്ദേഹം പറഞ്ഞു. നെടുമ്പാശേരി പഞ്ചായത്തിന്റെ അമൃതം ഫുഡ് സപ്ളൈ യൂണിറ്റും കുടുംബശ്രീ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും കണ്ടശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അംബാസഡര്‍.

ഇവിടുത്തെ അമൃതം ഫുഡ് സപ്ളൈ യൂണിറ്റ് ഉന്നതനിലവാരം പുലര്‍ത്തുന്നതാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തി. ഉത്പന്നങ്ങളെല്ലാം ലോകോത്തര ഗുണനിലവാരം ഉള്ളതാണെന്നു ബോധ്യപ്പെട്ടതായി റിച്ചാര്‍ഡ് പറഞ്ഞു.


അമേരിക്കന്‍ അംബാസഡറെ അന്‍വര്‍ സാദത്ത് എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് പി.വൈ. വര്‍ഗീസ്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ഷാജി, ജില്ലാ പഞ്ചായത്തംഗം എം.ജെ. ജോമി, കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം മാനേജര്‍ സോയ തോമസ്, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടെസി തോമസ്, എഡിഎം രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.