വനാവകാശ നിയമത്തിന്മേല്‍ അര്‍ഹരായവര്‍ക്കു ഭൂമി: മുഖ്യമന്ത്രി
വനാവകാശ നിയമത്തിന്മേല്‍ അര്‍ഹരായവര്‍ക്കു ഭൂമി: മുഖ്യമന്ത്രി
Saturday, April 18, 2015 1:05 AM IST
തിരുവനന്തപുരം: വനാവകാശ നിയമപ്രകാരം അപേക്ഷിച്ച അര്‍ഹരായ എല്ലാവര്‍ക്കും സര്‍ക്കാര്‍ ഭൂമി നല്‍കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുപ്പത്തിയാറായിരം ഏക്കര്‍ വനഭൂമി അപേക്ഷയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ആദിവാസികള്‍ക്കു നല്‍കി. ഏഴായിരത്തോളം അപേക്ഷകളില്‍ ഇനി തീരുമാനമെടുക്കാനുണ്ട്. അതില്‍ എത്രയും വേഗം തീര്‍പ്പുകല്‍പ്പിക്കുമെന്നും കാനന സംഗമം-2015 ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.


മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. തിരുവനന്തപുരം മേയര്‍ കെ. ചന്ദ്രിക, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിത റസല്‍, കവയത്രി സുഗതകുമാരി, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, കൌണ്‍സിലര്‍ ലീലാമ്മ ഐസക്, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ബി.എസ്. കോറി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.