കേരള കോണ്‍ഗ്രസ്-എം റബര്‍ കര്‍ഷകരുടെ യോഗം 20നു വിളിക്കും
Saturday, April 18, 2015 1:07 AM IST
തിരുവനന്തപുരം: റബര്‍ വിലയിടിവു പ്രശ്നത്തിനു പരിഹാരനിര്‍ദേശങ്ങള്‍ക്കു രൂപം നല്‍കുന്നതിനായി കേരള കോണ്‍ഗ്രസ്- എമ്മിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് ഈമാസം 20നു കര്‍ഷക സംഘടനാ പ്രതിനിധികളുടെയും ഈ മേഖലയിലെ വിദഗ്ധരുടെയും യോഗം വിളിച്ചുചേര്‍ക്കും.

കേരള കോണ്‍ഗ്രസ്-എം ഉന്നതാധികാര സമിതി യോഗത്തിനുശേഷം പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണിയാണ് ഇക്കാര്യം അറിയിച്ചത്. റബര്‍ സംഭരണത്തിനായി സംസ്ഥാന ബജറ്റില്‍ 300 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. സംഭരണം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി സര്‍ക്കാര്‍ അടിയന്തരമായി നടപടി കൈക്കൊള്ളണമെന്നു യോഗം ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരും അടിയന്തരമായി ഇടപെടേണ്ടതുണ്ട്. റബര്‍ ഇറക്കുമതി പൂര്‍ണമായും നിര്‍ത്തല്‍ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണം. ഇറക്കുമതിച്ചുങ്കം മൂല്യത്തിന്റെ 25 ശതമാനമായി ഉയര്‍ത്തണം.മലയോരത്തും ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങളിലും മറ്റുമുള്ള ഇനിയും പട്ടയം ലഭിക്കാത്ത അര്‍ഹരായവര്‍ക്കെല്ലാം ഉടനടി പട്ടയം നല്‍കാന്‍ പടിയുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.