ഒഐസിഒഎ സംസ്ഥാന സമ്മേളനം ഇന്ന്
Saturday, April 18, 2015 1:09 AM IST
കൊച്ചി: ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ് കമ്പനി ഓഫീസേഴ്സ് അസോസിയേഷന്‍ (ഒഐസിഒഎ) സംസ്ഥാന സമ്മേളനവും വാര്‍ഷിക പൊതുയോഗവും ഇന്നു നടക്കും. ചിറ്റൂര്‍ റോഡിലെ ഹോട്ടല്‍ പേള്‍ പാലസില്‍ രാവിലെ 10.30ന് നടക്കുന്ന സമ്മേളനം ഒഐസിഒഎ മുന്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ജോസഫ് സിറിള്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഡോ.കെ. രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സി.ആര്‍. വിജയന്‍ അംഗങ്ങളുടെ വിവിരങ്ങളടങ്ങിയ ഡയറക്ടറി പ്രകാശനം ചെയ്യും. അഖിലേന്ത്യ വൈസ് പ്രസിഡന്റ് സി.ആര്‍. നന്ദകുമാര്‍, റീജണല്‍ സെക്രട്ടറി കെ. വിജയന്‍, വൈസ് പ്രസിഡന്റ് കെ.കെ. പൊന്നൂസ്, ആര്‍. രഞ്ജിത്ത് എന്നിവര്‍ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.