ബസില്‍നിന്നു പേരക്കുട്ടിയോടൊപ്പം തെറിച്ചു വീണ വീട്ടമ്മ ബസ് കയറി മരിച്ചു
Saturday, April 18, 2015 1:14 AM IST
കരുവഞ്ചാല്‍(കണ്ണൂര്‍): ഓടിക്കൊണ്ടിരുന്ന ബസില്‍നിന്നു തെറിച്ചുവീണ വീട്ടമ്മ അതേ ബസ് കയറി മരിച്ചു. പേരക്കുട്ടി നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ചാണോക്കുണ്ടിലെ പട്ടേരി ബാലന്റെ ഭാര്യ പദ്മജ (55) ആണ് മരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് 12ഓടെ കരുണാപുരം കാരുണ്യഭവനു സമീപമായിരുന്നു അപകടം. ചപ്പാരപ്പടവ് വഴി തളിപ്പറമ്പില്‍നിന്ന് ആലക്കോട്ടേക്കു വരികയായിരുന്ന സ്വകാര്യ ബസില്‍നിന്നു തെറിച്ചുവീണ പദ്മജയുടെ ദേഹത്ത് ഈ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു.പദ്മജയുടെ കൈയില്‍ മൂന്നുവയസുള്ള പേരക്കുട്ടി ശ്രാവണും ഉണ്ടായിരുന്നു. ബസ് വളവുതിരിഞ്ഞപ്പോള്‍ പിടിത്തംവിട്ട പദ്മജ തെറിച്ചുവീഴുകയും ഇതിന്റെ ആഘാതത്തില്‍ വാതില്‍തുറന്നു കുട്ടിയോടൊപ്പം പുറത്തേക്കു വീഴുകയുമായിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയായിരുന്നു മരണം. കുട്ടി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മക്കള്‍: സന്ദീപ്, സനല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.