മധു കെഎസ്എഫ്ഡിസി വൈസ് ചെയര്‍മാന്‍
മധു കെഎസ്എഫ്ഡിസി വൈസ് ചെയര്‍മാന്‍
Saturday, April 18, 2015 1:18 AM IST
തിരുവനന്തപുരം: സംസ്ഥാന ച ലച്ചിത്ര വികസന കോര്‍പറേഷന്‍ ഡയറക്ടര്‍ബോര്‍ഡ് സര്‍ ക്കാര്‍ പുനഃസംഘടിപ്പിച്ചു. നടന്‍ മധുവി നെ വൈസ് ചെയര്‍മാനായി നിയമി ച്ചു. ഇതിനു പുറമെ ഒമ്പത് അംഗങ്ങളെയും ബോര്‍ഡില്‍ ഉള്‍പ്പെടുത്തി.

രാജ്മോഹന്‍ ഉണ്ണിത്താനെ കെഎസ്എഫ്ഡിസി ചെയര്‍മാനായി നിയമിച്ചതില്‍ പ്രതിഷേധിച്ച് വൈ സ് ചെയര്‍മാനായിരുന്ന ഇടവേള ബാബു ഉള്‍പ്പെടെ ഒന്‍പത് അംഗ ങ്ങള്‍ ബോര്‍ഡില്‍ നിന്നു രാജിവച്ചി രുന്നു. ഈ ഒഴിവുകള്‍ നികത്തിക്കൊ ണ്ടാണ് പുനഃസംഘടന നടത്തിയിരിക്കുന്നത്. സംവിധായകനും ഗാനര ചയിതാവുമായ ശ്രീകുമാരന്‍ തമ്പി, സംവിധായകന്‍ ഐ.വി. ശശി, നടി ഉര്‍വശി ശാരദ, സംവിധായകന്‍ ടി. എസ്. സുരേഷ്ബാബു, ഛായാഗ്രാഹകന്‍ ആര്‍. രാമചന്ദ്രബാബു, സിനി മാ ശബ്ദലേഖകന്‍ കൃഷ്ണനുണ്ണി, സിനിമാ നിരൂപകന്‍ വിജയകൃഷ്ണന്‍, നിര്‍മാതാവും വിതരണക്കാരനുമായ ലിബര്‍ട്ടി ബഷീര്‍, റെജി മാത്യു എന്നിവരാണു പുതിയ അംഗങ്ങള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.