ഡോ. കെ.വി.ബൈജുകേന്ദ്ര സര്‍വകലാശാല രജിസ്ട്രാര്‍
Saturday, April 18, 2015 1:18 AM IST
കാസര്‍ഗോഡ്: ഡോ.കെ.വി. ബൈജുവിനെ കേന്ദ്രസര്‍വകലാശാല രജിസ്ട്രാറായി നിയമിച്ചു. നിലവില്‍ സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഹ്യൂമാനിറ്റീസ് വിഭാഗം അസോസിയേറ്റ് പ്രഫസറും ഡീനുമാണ് ഇദ്ദേഹം. എസ്.ഗോപിനാഥാണ് ഇതുവരെ രജിസ്ട്രാറുടെ ചുമതല വഹിച്ചിരുന്നത്. ഇദ്ദേഹത്തെ ജോയിന്റ് രജിസ്ട്രാര്‍ (അക്കാഡമിക്) തസ്തികയിലേക്കു മാറ്റി.

നിശ്ചിത യോഗ്യയില്ലാത്ത ഗോപിനാഥ് രജിസ്ട്രാര്‍ തസ്തികയിലേക്ക് അപേക്ഷിച്ചതു ചട്ടവിരുദ്ധമാണെന്നു കാണിച്ചു ഹൈക്കോടതിയില്‍ എന്‍എസ്എസ് ഹിന്ദു കോളജിലെ അസി. പ്രഫസര്‍ ചങ്ങനാശേരി സ്വദേശി എന്‍.അഭിലാഷ്കുമാര്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നു ഗോപിനാഥിനെ രജിസ്ട്രാറാക്കുന്നതു കോടതി സ്റേ ചെയ്തിരുന്നു.


യൂണിവേഴ്സിറ്റിയിലെ രജിസ്ട്രാര്‍ നിയമനം ആദ്യം മുതല്‍ തന്നെ വിവാദമായിരുന്നു. ഡെപ്യൂട്ടി രജിസ്ട്രാറായഗോപിനാഥിനു ബിരുദാനന്തര ബിരുദത്തിനു സര്‍വകലാശാല നിഷ്കര്‍ഷിച്ച 55 ശതമാനം മാര്‍ക്കില്ലായിരുന്നു.

ഇതേത്തുടര്‍ന്നു യൂണിവേഴ്സിറ്റിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അഞ്ചു ശതമാനം മാര്‍ക്ക് ഇളവു ണ്െടന്ന് എഴുതി ചേര്‍ത്താണു രജിസ്ട്രാര്‍ തസ്തികയിലേക്ക് ഇദ്ദേഹം അപേക്ഷിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.