മത്സ്യബന്ധന ബോട്ടുകള്‍ക്കു കളര്‍ കോഡിംഗ്
Saturday, April 18, 2015 1:21 AM IST
തിരുവനന്തപുരം: കേരള തീരത്ത് പ്രവര്‍ത്തിക്കുന്നതും ഫിഷറീസ് വ കുപ്പില്‍ രജിസ്റര്‍ ചെയ്തിട്ടുള്ളതുമാ യ എല്ലാ മത്സ്യബന്ധന ബോട്ടുകള്‍ ക്കും കളര്‍കോഡിംഗ് നടപ്പിലാക്കുന്നു. തീരസുരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍, സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. വീല്‍ ഹൌസിന് ഓറഞ്ചും, ഹള്ളിന് ഡാര്‍ക്ക് ബ്ളൂ നിറവും നല്‍കും. ഫിഷിംഗ് ബോട്ടുകള്‍ ആറു മാസത്തിനുള്ളില്‍ നിറം പെയിന്റു ചെയ്യുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.