ശ്രീലങ്കന്‍ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം
ശ്രീലങ്കന്‍ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം
Sunday, April 19, 2015 10:40 PM IST
കൊച്ചി: ഏകദിന സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെക്ക് ഊഷ്മള സ്വീകരണം. ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ രാവിലെ 8.30ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, പൊതുഭരണ വകുപ്പ് സെക്രട്ടറി ജ്യോതിലാല്‍, ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം, റൂറല്‍ എസ്പി യതീഷ് ചന്ദ്ര തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു. ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നതിനാണു പ്രധാനമന്ത്രിയും സംഘവും എത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.