ഇന്‍ഡേന്‍ സമരം: ചര്‍ച്ച വീണ്ടും പരാജയം
ഇന്‍ഡേന്‍ സമരം: ചര്‍ച്ച വീണ്ടും പരാജയം
Sunday, April 19, 2015 10:51 PM IST
കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഉദയംപേരൂര്‍ എല്‍പിജി ബോട്ടിലിംഗ് പ്ളാന്റില്‍ കരാര്‍ തൊഴിലാളികള്‍ നടത്തിവരുന്ന സമരം അവസാനിപ്പിക്കാന്‍ ഇന്നലെ നടന്ന ചര്‍ച്ചയും പരാജയപ്പെട്ടു. ജനുവരി 31ന് കാലാവധി തീര്‍ന്ന സേവന- വേതന കരാര്‍ പുതുക്കണമെന്നും ഇടക്കാലാശ്വാസമായി 10,000 രൂപ വീതം തൊഴിലാളികള്‍ക്കു നല്‍കണമെന്നുമുള്ള പ്രധാന ആവശ്യങ്ങളുന്നയിച്ചാണു സംയുക്ത സമര സമിതി പണിമുടക്ക് നടത്തുന്നത്.

പുതിയ കരാര്‍ വൈകിയ സാഹചര്യത്തില്‍ 10,000 രൂപ ഇടക്കാലാശ്വാസം കരാറുകാരന്‍ നല്‍കണമെന്ന ആവശ്യത്തില്‍ സമര സമിതി ഉറച്ചുനിന്നതാണ് ഇന്നലെ ഐഒസിയുടെ പനമ്പിള്ളിനഗറിലെ ഓഫീസില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സുരേഷ് കുമാറിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയും പരാജയപ്പെടാന്‍ കാരണം.


ഇന്നു നടക്കുന്ന ചര്‍ച്ചയില്‍ സമരം അവസാനിപ്പിക്കാനാവുമെന്ന പ്രതീക്ഷയാണ് ഇരുകൂട്ടര്‍ക്കുമുള്ളത്. സമരത്തെത്തുടര്‍ന്നു ഇന്‍ഡേന്‍ സിലിണ്ടര്‍ നീക്കം നിലച്ചിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.