ജെയ്ജി പീറ്റര്‍ ഫൌണ്േടഷന്‍ പുരസ്കാരം ചെറുവയല്‍ തലക്കര രാമന്
ജെയ്ജി പീറ്റര്‍ ഫൌണ്േടഷന്‍ പുരസ്കാരം ചെറുവയല്‍ തലക്കര രാമന്
Sunday, April 19, 2015 11:32 PM IST
ആലപ്പുഴ: പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ നിസ്തുല സംഭാവനകള്‍ നല്‍കുന്നവര്‍ക്ക് ജെയ്ജി പീറ്റര്‍ ഫൌണ്േടഷന്‍ നല്‍കുന്ന പുരസ്കാരത്തിനു മാനന്തവാടി കമ്മനയിലെ ചെറുവയല്‍ തലക്കര രാമനെ തെരഞ്ഞെടുത്തു. പതിനായിരം രൂപയും പ്രശസ്തിപത്രവുമട ങ്ങുന്ന പുരസ്കാരം മേയ് ഒന്നിനു രാവിലെ പത്തിന് ആലപ്പുഴ പുളിങ്കുന്നില്‍ നടക്കുന്ന ജെയ്ജി പീറ്റര്‍ അനുസ്മരണ ചടങ്ങില്‍ സമ്മാനിക്കുമെന്നു ഫൌണ്േടഷന്‍ പ്രസിഡന്റ് കെ.വി. സുധാകരന്‍, സെക്രട്ടറി ബാബു പീറ്റര്‍, കോ-ഓര്‍ഡിനേറ്റര്‍ രവിവര്‍മ തമ്പുരാന്‍ എന്നിവര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.