ജനകീയ ബാങ്കിംഗ് പ്രചാരണത്തിനു നാളെ തുടക്കം
Sunday, April 19, 2015 11:34 PM IST
കൊച്ചി: ഓള്‍ ഇന്ത്യ ബാങ്ക് എംപ്ളോയിസ് അസോസിയേഷന്റെ (എഐബിഇഎ) അഭിമുഖ്യത്തില്‍ സുശക്ത ഭാരതത്തിനു സുശക്ത ബാങ്കിംഗ് എന്ന സന്ദേശവുമായി ദേശീയ പ്രചാരണ പരിപാടി നാളെ തുടങ്ങും. ജനകീയ ബാങ്കിംഗ് സംരക്ഷണ പ്രചാരണ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തു പഞ്ചായത്തുതലം മുതല്‍ വിവിധ പരിപാടികള്‍ക്കു രൂപം നല്‍കിയതായി അസോസിയേഷന്റെ കേരള ഘടകമായ ഓള്‍ കേരള ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

മേയ് 31 വരെയാണു ദേശീയ തലത്തല്‍ പ്രചാരണ പരിപാടികള്‍. ബാങ്കിംഗ് സേവനം മൌലികാവകാശമാക്കുക, ജനകീയ പൊതുമേഖലാ ബാങ്കിംഗ് വിപുലീകരിക്കുക, ബാങ്ക്-സ്വകാര്യ, വിദേശവത്കരണ ലയനങ്ങള്‍ ഉപേക്ഷിക്കുക, വന്‍കിട കിട്ടാക്കടക്കാരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുകയും മനപ്പൂര്‍വം വായ്പാ കുടിശിക വരുത്തുന്നത് ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിക്കുകയും ചെയ്യുക എന്നിവയാണ് ആവശ്യങ്ങള്‍.


ഒരു കോടി പേരുടെ ഒപ്പു ശേഖരിച്ചു പ്രധാനമന്ത്രിക്കു സമര്‍പ്പിക്കും. ഓള്‍ കേരള ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി സി.ഡി. ജോസണ്‍, വൈസ് പ്രസിഡന്റ് കെ.ഡി. ബേബി. ജില്ലാ സെക്രട്ടറി പി.ആര്‍. സുരേഷ്, എഐബിഇഎ ജോയിന്റ് സെക്രട്ടറി പി.പി. വര്‍ഗീസ് എന്നിവര്‍ പത്രസമ്മേളത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.