ശാസ്ത്ര പ്രതിഭാ മത്സരം: ക്യാമ്പ് തുടങ്ങി
ശാസ്ത്ര പ്രതിഭാ മത്സരം: ക്യാമ്പ് തുടങ്ങി
Sunday, April 19, 2015 11:36 PM IST
കൊച്ചി: സ്വദേശി ശാസ്ത്ര പ്രസ്ഥാ നം നടത്തുന്ന ശാസ്ത്ര പ്രതിഭാ മ ത്സരത്തിന്റെ ദ്വിദിന ക്യാമ്പ് പീച്ചിയിലെ കേരള വനഗവേഷണ കേന്ദ്രത്തില്‍ തുടങ്ങി. ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി. നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ശാസ്ത്ര പഠനം സമഗ്രമാകുമ്പോഴേ വ്യക്തിവികാസം പൂര്‍ണമാകൂ എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗ ത്തില്‍ പറഞ്ഞു. സ്വദേ ശി ശാസ്ത്ര പ്രസ്ഥാനം സംസ്ഥാന പ്രസിഡന്റ് ഡോ. കെ. മുരളീധരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎഫ്ആര്‍ഐ രജിസ്ട്രാര്‍ സതീശ്കുമാര്‍, സ്വദേശി ശാസ്ത്ര പ്രസ്ഥാ നം സെക്രട്ടറി ഡോ. കെ. ഗിരീ ഷ് കുമാര്‍, ഡോ. എന്‍.ജി.കെ. പി ള്ള, ശാസ്ത്ര പ്രതിഭാ മത്സരം ജനറല്‍ കണ്‍വീനര്‍ ഡോ. രമാലക്ഷ്മി പൊ തുവാള്‍ എന്നിവര്‍ പ്രസംഗിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.