ബസിടിച്ച് ട്യൂഷന്‍സെന്റര്‍ ഉടമ മരിച്ചു
ബസിടിച്ച് ട്യൂഷന്‍സെന്റര്‍ ഉടമ മരിച്ചു
Monday, April 20, 2015 1:16 AM IST
പന്തളം: ടൂറിസ്റ് ബസിടിച്ച് ട്യൂഷന്‍ സെന്റര്‍ ഉടമ മരി ച്ചു. കുളനട കൈപ്പുഴ വട ക്ക് തടത്തില്‍വിളയില്‍ ബി നു ശാമുവേലാ (38)ണ് മരി ച്ചത്. കുളനടയിലെ സ്റുഡ ന്റ്സ് അക്കാഡമി കോളജിലെ പ്രിന്‍സിപ്പലായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ കുളനട മാര്‍ക്കറ്റ് കവലയി ല്‍ എംസി റോഡിലായിരുന്നു അപകടം. വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങി മടങ്ങുമ്പോള്‍ ചെങ്ങന്നൂര്‍ ഭാഗത്തുനിന്നെത്തിയ ടൂറിസ്റ്റ് ബസ് ബിനു സഞ്ചരിച്ചിരുന്ന ബൈക്കിനു പിന്നിലിടിച്ചായിരുന്നു അപകടം. അപകടത്തിനുശേഷവും പത്തുമീറ്ററോളം ബൈക്കുമായി ബസ് നീങ്ങിയശേഷമാണ് നിന്നത്.

ബിനു തല്‍ക്ഷണം മരിച്ചു. അപകടസ്ഥലത്ത് പോലീസ് എത്തിയത് അരമണിക്കൂറോളം വൈകിയാണെന്നു പറയുന്നു. പോലീസ് എത്തിയശേഷമാണ് ആംബുലന്‍സ് വിളിച്ചുവരുത്തി മൃതദേഹം റോഡില്‍ നിന്നും നീക്കിയ ത്. പോലീസിന്റെ നടപടിയ്ക്കെതിരെ തടിച്ചുകൂടിയ നാട്ടുകാര്‍ പ്രതിഷേധിച്ചു. അതിനിടെ മൃതദേഹത്തിന്റെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാക്കളെ ചോദ്യം ചെയ്ത നാട്ടുകാരില്‍ ചിലരുമായി തര്‍ക്കവുമുണ്ടായി. പ്രശ്നപരിഹാരത്തിനായി ഫോട്ടോ എടുക്കാന്‍ശ്രമിച്ചയാളെ പോലീസ് ജീപ്പില്‍ കയറ്റിയതും വീണ്ടും ബഹളത്തിനിടയാക്കി.


തര്‍ക്കങ്ങള്‍ പരിഹരിച്ച ശേഷമാണ് അപകടത്തില്‍പെട്ട വാഹനങ്ങള്‍ സ്ഥലത്തുനിന്നും നീക്കിയത്. കുളനട ടിജിഎസ് ഓഫ്സെറ്റ് പ്രസ് ഉടമ പി.ജി. ശാമുവേലാണ് ബിജുവിന്റെ പിതാവ്. മാതാവ്: അമ്മിണി. സഹോദരങ്ങള്‍: മോനി, ജോസ് (സൌദി), സ്കറിയ (അബുദബി).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.