ഒന്നിക്കാനുള്ള തീരുമാനത്തിനു സ്വാഗതം: മാത്യു ടി. തോമസ്
ഒന്നിക്കാനുള്ള തീരുമാനത്തിനു സ്വാഗതം: മാത്യു ടി. തോമസ്
Tuesday, April 21, 2015 12:17 AM IST
തിരുവനന്തപുരം: ജനതാപരിവാര്‍ സംഘടനകള്‍ ഒന്നിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയുന്നുവെന്നു ജനതാദള്‍ -എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസ് എംഎല്‍എ. കോര്‍പറേറ്റുകള്‍ക്കും വര്‍ഗീയതയ്ക്കുമെതിരായ പോരാട്ടത്തില്‍ ജനതാ പരിവാര്‍ സംഘടനകള്‍ യോജിക്കണം. ലയനപ്രക്രിയയുമായി ബന്ധപ്പെട്ട് എം.പി. വീരേന്ദ്രകുമാറിന്റെ പ്രസ്താവന ഐക്യത്തിനു സഹായകമാണ്. അതിനെ സ്വാഗതംചെയുന്നു.

കേരളത്തിലും ഐക്യം പ്രായോഗികമാകണം. ജനതാദള്‍ ഘടകങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ടു പോകും. തങ്ങള്‍ ആഗ്രഹിക്കുന്ന തലത്തിലായിരിക്കും ഐക്യപ്രക്രിയ മുന്നോട്ടു പോകുക. ചര്‍ച്ചകള്‍ വളരെ പോസറ്റീവായിട്ടാണു മുന്നോട്ടു പോകുന്നത്. കേരളത്തിലെ പ്രസിഡന്റ് ആരെന്ന കാര്യം കേന്ദ്ര നേതൃത്വമാണു തീരുമാനിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ഭാരവാഹികള്‍, ദേശീയ നിര്‍വാഹകസമിതി അംഗങ്ങള്‍, ജില്ലാ പ്രസിഡന്റുമാര്‍ എന്നിവരുടെ യോഗത്തിനു ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മാത്യു ടി. തോമസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.