91.03% പേര്‍ പ്രവേശനപരീക്ഷ എഴുതി
91.03% പേര്‍ പ്രവേശനപരീക്ഷ എഴുതി
Tuesday, April 21, 2015 12:20 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ എന്‍ജിനിയറിംഗ് പരീക്ഷ ആരംഭിച്ചു. ഇന്നലെ തുടങ്ങിയ എന്‍ജിനിയറിംഗ് പ്രവേശന ത്തിന് അപേക്ഷിച്ചവരില്‍ 91.03 ശതമാനം പേര്‍ പരീക്ഷ എഴുതി. 1,27.557 വിദ്യാര്‍ഥികളാണ് എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷയ്ക്കായി അപേക്ഷിച്ചിരുന്നത്. ഇതില്‍ 1,16,111 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി.

എന്‍ജിനിയറിംഗ് ഒന്നാം പേപ്പറായ ഫിസിക്സ്, കെമിസ്ട്രി എന്നിവയുടെ പരീക്ഷയാണ് ഇന്നലെ പൂര്‍ത്തിയായത്. ഇന്ന് എന്‍ജിനിയറിംഗ് രണ്ടാം പേപ്പറായ മാത്തമാറ്റിക്സ് പരീക്ഷ നടക്കും. മെഡിക്കല്‍ പ്രവേശന പരീക്ഷ നാളെയും വ്യാഴാഴ്ചയുമായി നടക്കും. രാവിലെ 10 മുതല്‍ 12.30 വരെയാണു പരീക്ഷാ സമയം. സംസ്ഥാനത്തെ മുന്നൂറോളം കേന്ദ്രങ്ങളിലും ഡല്‍ഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലുമായാണു പരീക്ഷ നടക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.