ഹജ്ജ് കമ്മിറ്റി യോഗം 28ന് നെടുമ്പാശേരിയില്‍
Tuesday, April 21, 2015 12:26 AM IST
കൊണ്േടാട്ടി: ഹജ്ജ് ക്യാമ്പിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം 28ന് നെടുമ്പാശേരിയില്‍ ചേരും. രാവിലെ 11ന് നടക്കുന്ന യോഗത്തില്‍ ചെയര്‍മാന്‍ കോട്ടുമല ടി.എം.ബാപ്പു മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. സെക്രട്ടറിയും മലപ്പുറം കളക്ടറുമായ കെ.ബിജുവും ഹജ്ജ് കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. നെടുമ്പാശേരി വിമാനത്താവളത്തിനു സമീപം സിയാലിന്റെ സ്ഥലമാണു ക്യാമ്പിനായി കണ്െടത്തിയിട്ടുളളത്. ഇവിടെ ക്യാമ്പ് നടത്താന്‍ ഹജ്ജ് കമ്മിറ്റിയുടെ അംഗീകാരം വേണം. ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ക്കു സ്ഥലം കണ്ടു ബോധ്യപ്പെടുന്നതിനും ക്യാമ്പ് ആസൂത്രണം ചെയ്യുന്നതിനുമാണു യോഗം നെടുമ്പാശേരിയിലേക്കു മാറ്റിയത്. സ്ഥലം സന്ദര്‍ശിച്ചതിനു ശേഷമാണു യോഗം ചേരുക.


സെപ്റ്റംബംര്‍ രണ്ടു മുതലാണു ഹജ്ജ് വിമാന സര്‍വീസ് തുടങ്ങുക. ഇതിനു മുമ്പ് ക്യാമ്പ് ഒരുക്കും. മഴയും വെയിലുമേല്‍ക്കാത്ത താല്‍ക്കാലിക കൂടാരത്തിലാകും ക്യാമ്പ്. തീര്‍ഥാടകര്‍ക്ക് താമസ, വിശ്രമ, പ്രാര്‍ഥനാ സൌകര്യം ഏര്‍പ്പെടുത്തുന്നതോടൊപ്പം തന്നെ ഹജ്ജ് സെല്‍, ബാങ്ക്, വിമാനക്കമ്പനി കൌണ്ടര്‍, തുടങ്ങിയ സൌകര്യങ്ങളും ഒരുക്കും. ക്യാമ്പിലേക്കു വെള്ളം, വൈദ്യുതി, ഭക്ഷണം, ടെലഫോണ്‍ കണക്ഷന്‍ തുടങ്ങിയവയും എത്തിക്കണം. ഇതെല്ലാം അടുത്ത ഹജ്ജ് കമ്മിറ്റി വിശദമായി ചര്‍ച്ചചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.