മികച്ച വിജയത്തിന്റെ സന്തോഷം പങ്കിടാതെ സ്റെല്ല യാത്രയായി
മികച്ച വിജയത്തിന്റെ സന്തോഷം പങ്കിടാതെ സ്റെല്ല യാത്രയായി
Tuesday, April 21, 2015 12:27 AM IST
മൂവാറ്റുപുഴ: വിജയസന്തോഷം പങ്കിടാതെ സ്റെല്ല യാത്രയായി. മൂവാറ്റുപുഴ സെന്റ് അഗസ്റിന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ഥിനിയും രണ്ടാര്‍ കുത്തുകല്ലുങ്കല്‍ സാബുവിന്റെ മകളുമായ സ്റെല്ല (15) ആണ് മഞ്ഞപ്പിത്തം ബാധിച്ചു ഞായറാഴ്ച മരിച്ചത്. ഇന്നലെ ഫലം പ്രഖ്യാപിച്ചപ്പോള്‍ സ്റെല്ലയ്ക്ക് നാല് എ പ്ളസ്, മൂന്ന് എ, ഒരു ബി, ഒരു സി പ്ളസ് എന്നിവ ലഭിച്ചിരുന്നു. മികച്ചവിജയം കൈവരിച്ചെന്നു മാതാപിതാക്കളും ബന്ധുക്കളും അറിഞ്ഞെങ്കിലും മകളോടൊപ്പം സന്തോഷം പങ്കിടാന്‍ ഇവര്‍ക്കായില്ല. ഫലപ്രഖ്യാപനം നടത്തിയ ഇന്നലെയായിരുന്നു സ്റെല്ലയുടെ സംസ്കാരവും. അസുഖം ബാധിച്ച് ഒരാഴ്ചയായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്റെല്ല ഞായറാഴ്ച രാവിലെയാണ് മരിച്ചത്. ഇന്നലെ രണ്ടാര്‍ സെന്റ് മൈക്കിള്‍സ് പള്ളിയില്‍ നടന്ന സംസ്കാര ചടങ്ങില്‍ സഹപാഠികളും അധ്യാപകരും നാട്ടുകാരുമടക്കം നിരവധിപേര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.