ഫലപ്രഖ്യാപനത്തിലുണ്ടായ അനിശ്ചിതത്വത്തിനു ന്യായീകരണമില്ല: കെഎസ്ടിഎഫ്
Tuesday, April 21, 2015 12:31 AM IST
ഏറ്റുമാനൂര്‍: എസ്എസ്എല്‍സി പരീക്ഷാഫല പ്രഖ്യാപനത്തിലുണ്ടായ അനിശ്ചതത്വത്തിനു ന്യായീകരണമില്ലെന്നു കേരള സ്കൂള്‍ ടീച്ചേഴ്സ് ഫ്രണ്ട് (കെഎസ്ടിഎഫ്) സംസ്ഥാന പ്രസിഡന്റ് ജയിംസ് കുര്യന്‍. പരീക്ഷാഫലം നേരത്തേ പ്രഖ്യാപിക്കുന്നതിലല്ല, കുറ്റമറ്റ രീതിയില്‍ പ്രഖ്യാപിക്കുന്നതിലാണു ശ്രദ്ധിക്കേണ്ടതെന്നു വിദ്യാഭ്യാസ മന്ത്രി വിളിച്ചുകൂട്ടിയ അധ്യാപക സംഘടനാ നേതാക്കളുടെ യോഗത്തില്‍ തങ്ങള്‍ പറഞ്ഞതാണ്.പരീക്ഷാഫലം ഔദ്യോഗികമായി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കു ശേഷവും വിശദവിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു നല്‍കാന്‍ സാധിച്ചില്ല. പരീക്ഷയെഴുതി ഫലം കാത്തിരുന്ന കുട്ടികള്‍ക്കു മാനസിക സംഘര്‍ഷത്തിലേക്കു നയിക്കാനിടയാക്കിയ സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്നു ജയിംസ് കുര്യന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.