എസ്സിഎംഎസിനു അന്തര്‍ദേശീയ പുരസ്കാരം
Tuesday, April 21, 2015 12:31 AM IST
കൊച്ചി: ലീഡര്‍ഷിപ്പിലും ഗുണമേന്‍മയിലും ഉന്നത നിലവാരം പുലര്‍ത്തു ന്ന ലോകത്തെ എറ്റവും മികച്ച 50 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായി എസ്സിഎംഎസ് ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷണല്‍ ഇന്‍സ്റിറ്റ്യൂഷന്‍സിനെ തെരഞ്ഞെടുത്തു. സ്പെയ്നിലെ മാഡ്രിഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസ് ഇനീഷ്യറ്റീവ് ഡയറക്ഷന്‍സ് എന്ന സംഘടന നിയോഗിച്ച ഗ്ളോബല്‍ ഐഎസ്എല്‍ക്യൂ സെലക്ഷന്‍ കമ്മിറ്റിയാണ് ഇന്റര്‍നാഷണല്‍ സ്റാര്‍ ഫോര്‍ ലീഡര്‍ഷിപ് ഇന്‍ ക്വാളിറ്റി അവാര്‍ഡിന് എസ്സിഎംഎസിനെ തെരഞ്ഞെടുത്തത്. ജൂണ്‍ 27, 28 തീയതികളില്‍ പാരീസില്‍ നടക്കുന്ന അന്തര്‍ദേശീയ ഐഎസ്എല്‍ക്യൂ കണ്‍വന്‍ഷനില്‍ അവാര്‍ഡ് സമ്മാനിക്കും. ഈ അവാര്‍ഡിന് അര്‍ഹമാകുന്ന ഇന്ത്യയി ലെ ആദ്യത്തെ വിദ്യാഭ്യാസ സമുച്ചയമാണ് എസ്സിഎംഎസ് ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷണല്‍ ഇന്‍സ്റി റ്റ്യൂഷന്‍സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.