രാമരാജ പ്രേമപ്രസാദ് ചുമതലയേറ്റു
Tuesday, April 21, 2015 12:32 AM IST
പത്തനംതിട്ട: നിയമസെക്രട്ടറിയായിരുന്ന സി.പി.രാമരാജ പ്രേമ പ്രസാദ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറായി ചുമതലയേറ്റു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ രജിസ്ട്രാര്‍, നിയമവകുപ്പ് ജോയിന്റ് സെക്രട്ടറി, സുപ്രീംകോടതി അഡീഷണല്‍ രജിസ്ട്രാര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ലോ അക്കാദമി യില്‍ നിന്ന് നിയമത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. 1979 ല്‍ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. ലോ അക്കാദമി ലോ കോളജില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചു. 1988 ല്‍ ജുഡീഷ്യല്‍ സര്‍വീസില്‍ പ്രവേശിച്ചു ആലപ്പുഴ, കൊല്ലം, ഏറ്റുമാനൂര്‍, നെടുമങ്ങാട്, ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ മുന്‍സിഫ്-മജിസ്ട്രേറ്റായി പ്രവര്‍ത്തിച്ചു. കോഴിക്കോട്ടും ആലപ്പുഴയിലും സബ് ജഡ്ജിയായി. ആലപ്പുഴയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റായിരുന്നു. കാസര്‍കോടും മാവേലിക്കരയിലും ജില്ലാ ജഡ്ജിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.