വിഴിഞ്ഞം പദ്ധതിക്കായി അഡാനി മാത്രം
വിഴിഞ്ഞം പദ്ധതിക്കായി അഡാനി മാത്രം
Saturday, April 25, 2015 12:12 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര കണ്െടയ്നര്‍ തുറമുഖത്തിന് ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഡാനി പോര്‍ട്സ് ആന്‍ഡ് സെസ് ലിമിറ്റഡ് മാത്രം ടെന്‍ഡര്‍ നല്‍കി.

തുറമുഖ നിര്‍മാണത്തിനും നടത്തിപ്പിനുമായി 1,635 കോടി രൂപ സര്‍ക്കാര്‍ ഗ്രാന്റായി നല്‍കണമെന്നാണു ടെന്‍ഡറില്‍ ആവശ്യപ്പെടുന്നത്. വിഴിഞ്ഞം പദ്ധതിയുടെ ഒന്നാംഘട്ടം നടപ്പാക്കാനായി നടത്തിപ്പുകാരായ കമ്പനി 4,089 കോടി രൂപയാണു മുടക്കേണ്ടത്. പിപിപി മാതൃകയില്‍ മുടക്കേണ്ട ഈ തുകയുടെ 40 ശതമാനമായ 1,635 കോടി രൂപയാണ് അഡാനി കമ്പനി വയ ബലിറ്റി ഗ്യാപ് ഫണ്ടായി ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ 20 ശതമാനം തുകയായ 818 കോടി രൂപ നല്‍കും. അത്രയും തുക സം സ്ഥാനവും നല്‍കണം.

വയബിലിറ്റി ഗ്യാപ് ഫണ്ട് ഏറ്റവും കുറച്ചു ചോദിക്കുന്ന കമ്പനിക്കു കരാര്‍ നല്‍കാനാണ് ആഗോള ടെന്‍ഡര്‍ വിളിച്ചത്. തുറമുഖത്തിനായി 1,463 കോടി രൂപ മുടക്കി പുലിമുട്ടും ഫിഷിംഗ് ഹാര്‍ബറും നിര്‍മിക്കേണ്ടതു സംസ്ഥാന സര്‍ക്കാരാണ്. ഇങ്ങനെ വരുമ്പോള്‍ അഡാനി കമ്പനിക്കുള്ള ഗ്രാന്റ് ഇനത്തില്‍ 1635 കോടി രൂപയും പുലിമുട്ട് നിര്‍മാണച്ചെലവിനത്തില്‍ 1463 കോടിയും ഉള്‍പ്പെടെ 3,098 കോടി രൂപ സര്‍ക്കാര്‍ മുടക്കേണ്ടിവരും.

അഡാനി കമ്പനിയുടെ ആവശ്യം ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവര്‍ കമ്മിറ്റി ചര്‍ച്ച ചെയ്യും. കമ്മിറ്റിയുടെ ശിപാര്‍ശകളില്‍ മുഖ്യമന്ത്രി അധ്യക്ഷനായുള്ള ബോര്‍ഡും പിന്നീട് മന്ത്രിസഭയും അന്തിമ തീരുമാനമെടുക്കും.

2012-ല്‍ നടന്ന ടെന്‍ഡറില്‍ അഡാനി കമ്പനിക്കു സുരക്ഷാ അനുമതി ഉള്‍പ്പെടെയുള്ളവ ലഭിച്ചിരുന്നില്ല. യോഗ്യത നേടിയ കമ്പനികളില്‍ വെല്‍സ്പണ്‍ കമ്പനി മാത്രമാണു ടെന്‍ഡര്‍ നല്‍കിയത്. സംസ്ഥാന സര്‍ക്കാരിനോടു ഗ്രാ ന്റായി ചോദിച്ച തുക കൂടുതലായതിനാല്‍ വീണ്ടും ആഗോള ടെന്‍ഡര്‍ വിളിക്കുകയായിരുന്നു.


ടെന്‍ഡറില്‍ പങ്കെടുത്ത അഞ്ചു കമ്പനികളില്‍ മൂന്നു കമ്പനികളാ ണു ചുരുക്കപ്പട്ടികയില്‍ ഇടംനേടിയത്. അവ മൂന്നും ടെന്‍ഡര്‍ രേഖകള്‍ വാങ്ങിയിരുന്നു. ഫെബ്രുവരി 20-നു ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ നല്‍കിയിരുന്ന കാലാവധി അവസാനിച്ചപ്പോള്‍ ആരും ടെന്‍ഡര്‍ നല്‍കിയില്ല. ഇതേത്തുടര്‍ന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തുറമുഖ മന്ത്രി കെ. ബാബുവും മൂന്നു കമ്പനികളുമായി ചര്‍ച്ച നടത്തി. കേന്ദ്ര സര്‍ക്കാരില്‍ നിന്നു വയബിലിറ്റി ഗ്യാപ് ഫണ്ട് ലഭ്യമാക്കാമെന്ന ഉറപ്പും നല്കിയിരുന്നു.

അഡാനി ഗ്രൂപ്പ് ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ നടത്തിപ്പുകാരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയു ടെ അടുപ്പക്കാരനായി അറിയപ്പെടുന്ന വ്യവസായിയാണ് അഡാനി. രാജ്യത്തെ ഏറ്റവും വ ലിയ വാണിജ്യ തുറമുഖമായ ഗുജറാത്തിലെ കച്ച് ജില്ലയിലെ മുന്ദ്ര തുറമുഖം അഡാനിയുടേതാണ്. പ്രത്യേക സാമ്പത്തിക മേഖലയിലാണ് ഈ തുറമുഖം സ്ഥിതി ചെയ്യുന്നത്.

ഗുജറാത്ത് മാരിടൈം ബോര്‍ഡ് മുന്ദ്രയിലെ ജെട്ടി തുറമുഖമാക്കി മാറ്റാന്‍ 1994-ലാണ് അനുമതി നല്‍കിയത്. 1998-ല്‍ ആദ്യത്തെ രണ്ടു ടെര്‍മിനലുകളും 1999-ല്‍ വിവിധ ഉദ്ദേശ്യത്തോടെയുള്ള മൂന്നും നാലും ടെര്‍മിനലുകളും തുറന്നു. 2002-ല്‍ തുറമുഖത്തേക്കു റെയില്‍പ്പാത നിര്‍മിച്ചതോടെ തുറമുഖ വികസന ത്തിനു വഴിത്തിരിവായി. ഇതോടെ ക്രൂഡ് ഓയില്‍ തുറമുഖം വഴിയെത്തിക്കാന്‍ തുടങ്ങി. ഓയില്‍ വിതരണത്തിന് ഇന്ത്യന്‍ ഓയില്‍ കോ ര്‍പറേഷനുമായി കരാറുണ്ടാ ക്കിയിട്ടുണ്ട്.

ഊര്‍ജ ഉത്പാദനത്തിനായി കല്‍ക്കരി ഇറക്കുമതി തുറമുഖം വഴി നടത്തുന്നു. കിലോമീറ്ററുകളോളം നീളുന്ന വെയര്‍ഹൌസുകളാണ് തുറമുഖത്തോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത്. അഡാനി ഗ്രൂപ്പിലെ അഡാനി പവര്‍ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വൈദ്യുതി ഉത്പാദകരാണ്. കഴിഞ്ഞവര്‍ഷം അഡാനി പവറിന്റെ വൈദ്യുത ഉത്പാദന ശേഷി 9280 മെഗാ വാട്ടാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.