അസ്നയുടെ പഠനച്ചെലവ് ഏറ്റെടുത്തു
Saturday, April 25, 2015 12:33 AM IST
കണ്ണൂര്‍: ബോംബ് രാഷ്ട്രീയത്തിന് ഇരയായ അസ്നയുടെ മെഡിക്കല്‍ വിദ്യാഭ്യാസച്ചെലവ് എന്‍ജിഒ അസോസിയേഷന്‍ ഏറ്റെടുത്തു. കണ്ണൂര്‍ ജില്ലയിലെ കലുഷിതമായ ബോംബ് രാഷ്ട്രീയത്തിന്റെ ഇരയായി തന്റെ അഞ്ചാമത്തെ വയസില്‍ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കെ സ്വന്തം കാല്‍ നഷ്ടമായ ചെറുവാഞ്ചേരി സ്വദേശിനിയായ അസ്നയുടെ മെഡിക്കല്‍ വിദ്യാഭ്യാസ ചെലവ് പൂര്‍ണമായും ഏറ്റെടുത്തതായി കേരള എന്‍ജിഒ അസോസിയേഷന്‍ അറിയിച്ചു. നിലവില്‍ കോഴിക്കോട് മെഡിക്കല്‍കോളജ് വിദ്യാര്‍ഥിനിയാണ് അസ്ന.

സംഘടന ആവിഷ്കരിച്ച ഏകലവ്യ വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രസ്തുത തുക മുഴുവനായും കൈമാറും. പദ്ധതിയുടെ ഉദ്ഘാടനം ഇന്നു എ.കെ. ആന്റണി നിര്‍വഹിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.